ബേസൽ
തകർപ്പൻ പ്രകടനത്തോടെ ബി സായ് പ്രണീത് ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ ക്വാർട്ടറിൽ. വനിതകളിൽ പി വി സിന്ധുവും മുന്നേറി. എച്ച് എസ് പ്രണോയ് പുറത്തായി.എട്ടാംറാങ്കുകാരൻ ഇന്തോനേഷ്യയുടെ ആന്തണി സിനിസുക ഗിൻഡിങ്ങിനെ കീഴടക്കിയാണ് പ്രണീതിന്റെ മുന്നേറ്റം. നേരിട്ടുള്ള ഗെയിമുകളിലായിരുന്നു പ്രണീതിന്റെ ജയം (21–-19, 21–-13). 42 മിനിറ്റിൽ ഇന്ത്യൻ താരം ജയംകണ്ടു. 19–-ാംറാങ്കുകാരനാണ് ഈ അർജുന അവാർഡ് ജേതാവ്. ക്വാർട്ടറിൽ ഇന്തോനേഷ്യയുടെതന്നെ ജൊനാതൻ ക്രിസ്റ്റിയായിരിക്കും പ്രണീതിന്റെ എതിരാളി.
സിന്ധു പ്രീക്വാർട്ടറിൽ അമേരിക്കയുടെ ബെയ്വാൻ ഷാങ്ങിനെ അനായാസം കീഴടക്കി (21–-14, 21–-6). മുൻ ലോക ചാമ്പ്യൻ ലിൻ ഡാനെ വീഴ്ത്തിയെത്തിയ പ്രണോയ് ലോക ഒന്നാംറാങ്കുകാരൻ ജപ്പാന്റെ കെന്റോ മൊമാട്ടയോട് പൊരുതിത്തോറ്റു (21–-19, 21–-12). ആദ്യഗെയിമിൽ ഇഞ്ചിനിഞ്ച് പോരാട്ടമായിരുന്നു ഇരുവരും തമ്മിൽ. രണ്ടാംഗെയിമിൽ പ്രണോയ് തളർന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..