06 July Wednesday

വനിതാ ഹോക്കി ലോകകപ്പ്‌ :ഇന്ത്യയെ 
സവിത നയിക്കും

വെബ് ഡെസ്‌ക്‌Updated: Thursday Jun 23, 2022


ന്യൂഡൽഹി
വനിതാ ഹോക്കി ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ഗോൾകീപ്പർ സവിത പൂണിയ നയിക്കും. നിലവിലെ ക്യാപ്‌റ്റൻ റാണി രാംപാൽ പരിക്കേറ്റ്‌ പുറത്തായതാണ്‌ സവിതയ്‌ക്ക്‌ അവസരം ഒരുങ്ങിയത്‌. ദീപക്‌ ഗ്രേസാണ്‌ 18 അംഗ ടീമിന്റെ വൈസ്‌ ക്യാപ്‌റ്റൻ. ജൂലൈ ഒന്നുമുതൽ നെതർലൻഡ്‌സിലും സ്‌പെയ്‌നിലുമായാണ്‌ ലോകകപ്പ്‌. പൂൾ ബിയിൽ ഇംഗ്ലണ്ട്‌, ന്യൂസിലൻഡ്‌, ചൈന ടീമുകൾക്കൊപ്പമാണ്‌ ഇന്ത്യ. ജൂലൈ മൂന്നിന്‌ ഇംഗ്ലണ്ടുമായാണ്‌ ആദ്യമത്സരം. 2018ൽ ഇന്ത്യ എട്ടാമതായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top