30 November Monday

ബാഡ്‌മിന്റൺ സെപ്‌തംബറിൽ

വെബ് ഡെസ്‌ക്‌Updated: Saturday May 23, 2020


ന്യൂഡൽഹി
ബാഡ്‌മിന്റൺ മത്സരങ്ങൾക്ക്‌ സെപ്‌തംബറിൽ തുടക്കമാകും. കോവിഡ്‌–-19 കാരണം മാർച്ചിൽ മത്സരങ്ങൾ നിർത്തിവച്ചിരുന്നു. ഒട്ടേറെ ചാമ്പ്യൻഷിപ്പുകൾ മാറ്റിവയ്‌ക്കുകയോ റദ്ദാക്കുകയോ ചെയ്‌തു.

തായ്‌പേയ്‌ ഓപ്പണോടെയാണ്‌ തുടക്കം. സെപ്‌തംബർ 16നാണ്‌ തുടങ്ങുക. ന്യൂസിലൻഡ്‌, ഇന്തോനേഷ്യ, മലേഷ്യ, തായ്‌ലൻഡ്‌ ഓപ്പണുകൾ പിന്നാലെ നടക്കും. ലോക ടൂർ ഫൈനൽസ്‌ ചൈനയിൽ ഡിസംബർ അവസാനവാരം നടക്കും. ഓൾ ഇംഗ്ലണ്ട്‌ ഓപ്പൺ, ജർമൻ കപ്പ്‌, സ്വിസ്‌ ഓപ്പൺ, യൂറോപ്യൻ ചാമ്പ്യൻഷിപ്‌, ഓസ്‌ട്രേലിയൻ ഓപ്പൺ എന്നീ മാറ്റിവച്ച ചാമ്പ്യൻഷിപ്പുകൾ എപ്പോൾ നടക്കുമെന്ന കാര്യത്തിൽ തീരുമാനമായില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top