28 September Monday

ഫ്രഞ്ച്‌ ഫുട്‌ബോളർ ഡയക്കീസെ മരിച്ചനിലയിൽ

വെബ് ഡെസ്‌ക്‌Updated: Saturday May 23, 2020


പാരിസ്‌
ഫ്രാൻസിന്റെ അണ്ടർ 20 ഫുട്‌ബോൾ താരമായിരുന്ന ജോർദാൻ ഡയക്കീസെ വിടവാങ്ങി. ഫ്രഞ്ച്‌ ഫുട്‌ബോൾ ലീഗ്‌ അഞ്ചാംഡിവിഷൻ ക്ലബ്‌ എ എസ്‌ ഫുറിയാനി അഗ്ലിയാനിയുടെ കളിക്കാരനായിരുന്നു ഈ ഇരുപത്തിനാലുകാരൻ. മരണകാരണം വ്യക്തമല്ല. 13–-ാംവയസ്സിൽ പിഎസ്‌ജിയുടെ യൂത്ത്‌ അക്കാദമിയിലെത്തി.യുവേഫ യൂത്ത്‌ ലീഗിൽ പിഎസ്‌ജിക്കായി അഞ്ചുതവണ കളിച്ചു. മൂന്നുതവണ ഫ്രാൻസ്‌ അണ്ടർ 20 ടീമിനായും ബൂട്ടുകെട്ടി.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top