17 June Monday

കുസാറ്റ് ചെസ്: 9 വയസ്സുകാരൻ ചാമ്പ്യൻ

വെബ് ഡെസ്‌ക്‌Updated: Thursday May 23, 2019


കളമശേരി
കൊച്ചി സർവകലാശാല കായിക വിദ്യാഭ്യാസ വകുപ്പും ചെസ് ക്ലബ്ബും ചേർന്ന് നടത്തുന്ന രാജ്യാന്തര ഫിഡെ റേറ്റഡ് ചെസ് ടൂർണമെന്റിൽ ഒമ്പത് വയസ്സുകാരൻ ചാമ്പ്യനായി. 30 വർഷമായി നടക്കുന്ന കുസാറ്റ് ചെസിലെ പ്രായം കുറഞ്ഞ ചാമ്പ്യനായി  തമിഴ്നാടിന്റെ ഇളം പാർതി.  ഇന്റർനാഷണൽ മാസ്റ്റർ എ എൽ മുത്തയ്യയെ  അട്ടിമറിച്ചാണ‌് ചാമ്പ്യനായത‌്. 

കുസാറ്റിൽ ഇത് രണ്ടാംതവണയാണ് ഇളം പാർതി കളിക്കാനെത്തുന്നത്. ചെന്നൈ സ്വദേശികളായ രവികുമാറിന്റെയും ഗായത്രിയുടെയും മകനാണ്.
ഒന്നാം സമ്മാനമായ 25,000 രൂപ ക്യാഷ് അവാർഡും ഫലകവും ഇളം പാർതിക്ക് സമ്മാനിച്ചു.


പ്രധാന വാർത്തകൾ
 Top