18 May Tuesday

ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ : സിറ്റി തിരിച്ചുവന്നു

വെബ് ഡെസ്‌ക്‌Updated: Friday Apr 23, 2021


ലണ്ടൻ
അഞ്ച്‌ മത്സരം മാത്രം ശേഷിക്കെ ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ കിരീടത്തിലേക്ക്‌ മാഞ്ചസ്‌റ്റർ സിറ്റി അടുത്തു. ആസ്‌റ്റൺ വില്ലയെ 2–-1ന്‌ മറികടന്ന സിറ്റി പോയിന്റ്‌ പട്ടികയിൽ ലീഡുയർത്തി. രണ്ടാമതുള്ള മാഞ്ചസ്‌റ്റർ യുണൈറ്റഡിനെക്കാൾ 11 പോയിന്റ്‌ മുന്നിലെത്തി സിറ്റി. വില്ലയും സിറ്റിയും പത്തുപേരുമായാണ്‌ കളി അവസാനിപ്പിച്ചത്‌.

അവസാന കളിയിൽ ലെസ്‌റ്റർ സിറ്റിയോട്‌ തോറ്റ സിറ്റി വില്ലയ്‌ക്കെതിരെ ഗോൾ വഴങ്ങിയാണ്‌ തുടങ്ങിയത്‌. കളി തുടങ്ങി നിമിഷങ്ങൾക്കുള്ളിൽ ജോൺ മക്‌ഗിൻ വില്ലയ്‌ക്ക്‌ ലീഡ്‌ നൽകി. 20 മിനിറ്റിനുള്ളിൽ ഫിൽ ഫോദെനിലൂടെ സിറ്റി തിരിച്ചടിച്ചു. പിന്നാലെ  റോഡ്രിഗോ സിറ്റിക്ക്‌ ജയവുമൊരുക്കി.

ഹോസെ മൊറീന്യോയെ പുറത്താക്കിയതിനുശേഷമുള്ള ആദ്യ കളിയിൽ ടോട്ടനം ഹോട്‌സ്‌പർ സതാംപ്‌ടണെ 2–-1ന്‌ തോൽപ്പിച്ചു. ഗാരെത്‌ ബെയ്‌ലും സൺ ഹ്യുങ്‌ മിനും ടോട്ടനത്തിനായി ഗോളടിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top