18 May Tuesday

റയൽ മാഡ്രിഡ്‌ മുന്നിൽ

വെബ് ഡെസ്‌ക്‌Updated: Friday Apr 23, 2021


മാഡ്രിഡ്‌
സൂപ്പർ ലീഗുമായി ബന്ധപ്പെട്ട്‌ പ്രതിഷേധം ശക്തമാകുന്നതിനിടെ സ്‌പാനിഷ്‌ ലീഗിൽ റയൽ മാഡ്രിഡിന്‌ മുന്നേറ്റം. കാഡിസിനെ മൂന്ന്‌ ഗോളിന്‌ തോൽപ്പിച്ചായിരുന്നു റയൽ ഒന്നാമതെത്തിയത്‌. കരിം ബെൻസെമ ഇരട്ടഗോൾ നേടി. മൂന്നാമത്തേതിന്‌ അവസരവുമൊരുക്കി. അൽവാരോ ഒഡ്രിയോസോളയാണ്‌ മൂന്നാംഗോൾ നേടിയത്‌.

യൂറോപ്യൻ സൂപ്പർ ലീഗ്‌ പദ്ധതി പൊളിഞ്ഞെങ്കിലും റയൽ ഇപ്പോഴും അതിൽ ഉറച്ചുനിൽക്കുന്നുണ്ട്‌. ബാഴ്‌സലോണയാണ്‌ ഇപ്പോഴും സന്നദ്ധത കാട്ടുന്ന മറ്റൊരു ക്ലബ്. കാഡിസുമായുള്ള മത്സരം നടക്കുമ്പോൾ മൈതാനത്തിനുപുറത്ത്‌ ആരാധകർ പ്രതിഷേധ പ്രകടനം നടത്തി.

32 കളിയിൽ 70 പോയിന്റുമായാണ്‌ റയൽ ലീഗിൽ മുന്നിലെത്തിയത്‌. ഒരു മത്സരം കുറവുള്ള അത്‌ലറ്റികോ മാഡ്രിഡ്‌ ഇതേ പോയിന്റുമായി രണ്ടാമതുണ്ട്‌. ലെവന്റെയെ ഒരു ഗോളിന്‌ തോൽപ്പിച്ച സെവിയ്യയാണ്‌ മൂന്നാമത്‌. രണ്ട്‌ മത്സരം കുറവുള്ള ബാഴ്‌സയാണ്‌ നാലാമത്‌.

കാഡിസിനെതിരെ പെനൽറ്റിയിലൂടെ ബെൻസെമ റയലിന്‌ ലീഡ്‌ നൽകി. പത്ത്‌ മിനിറ്റിനുള്ളിൽ അടുത്ത രണ്ട്‌ ഗോളും പിറന്നു.
അവസാന കളിയിൽ റയൽ ഗെറ്റഫെയുമായി ഗോളില്ലാതെ അവസാനിപ്പിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top