09 December Monday

പഞ്ചായത്തും കോർപറേഷനും ഇനി പന്തുതട്ടും ; രാജ്യത്ത‌് ആദ്യമായി തദ്ദേശഭരണ ടീമുകൾ

റഷീദ‌് ആനപ്പുറംUpdated: Tuesday Apr 23, 2019


തിരുവനന്തപുരം
കായികമേഖലയ‌്ക്ക‌്  ഉണർവ‌് പകരാൻ ഗ്രാമീണ ടീമുകളുമായി തദ്ദേശഭരണ വകുപ്പ‌്. ഗ്രാമപഞ്ചായത്ത‌്, ബ്ലോക്ക‌്, മുനിസിപ്പൽ, കോർപറേഷൻ ജില്ലാ ടീമുകളാണ‌് രൂപീകരിക്കുന്നത‌്. ഫുട‌്ബോൾ, വോളിബോൾ, ക്രിക്കറ്റ‌്, കബഡി ടീമുകൾ രൂപീകരിച്ച‌് ജില്ലാതലംവരെ മൽസരവും സംഘടിപ്പിക്കും.

ഗ്രാമപഞ്ചായത്തിൽ നിലവിലെ ക്ലബ്ബുകൾ ചേർത്ത‌്‌ ആദ്യഘട്ട മത്സരം സംഘടിപ്പിക്കും. ഇതിൽനിന്ന‌്  പഞ്ചായത്ത‌് ടീം രൂപീകരിക്കും. തുടർന്ന‌് ബ്ലോക്ക‌് അടിസ്ഥാനത്തിൽ മൽസരം നടത്തി ബ്ലോക്ക‌് ടീം രൂപീകരിക്കും. ജില്ലാതല മൽസരത്തിൽ ബ്ലോക്ക‌് ടീമുകൾക്ക‌ു പുറമെ മുനിസിപ്പൽ, കോർപറേഷൻ ടീമുകളും പങ്കെടുക്കും.

ടീമുകൾക്ക‌് ഭക്ഷണം, കോച്ചിങ‌്, ജേഴ‌്സി എന്നിവ തദ്ദേശഭരണ സ്ഥാപനം നൽകണം. ഇതിനായി ഗ്രാമപഞ്ചായത്തുകൾക്ക‌് പദ്ധതി വിഹിതത്തിൽനിന്ന‌് 30,000 രൂപയും ജില്ലാ പഞ്ചായത്തുകൾക്ക‌് 75,000 രൂപയും ചെലവഴിക്കാം.

ടീമുകൾ രൂപീകരിക്കാനും മൽസരം നടത്താനുമുള്ള ചുമതല ജില്ലാ ആസൂത്രണ സമിതികൾക്കാണ‌്. ഇതിന‌ു പുറമെ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും രൂപീകരിച്ച യുവജന ഏകോപനസമിതികളും ഗ്രാമീണ ടീമുകൾക്ക‌് മേൽനോട്ടം വഹിക്കും.


പ്രധാന വാർത്തകൾ
 Top