21 August Wednesday

ഐപിഎൽ പാതി പിന്നിട്ടു; റണ്ണടിയിൽ വാർണർ, പന്തേറിൽ റബാഡ

വെബ് ഡെസ്‌ക്‌Updated: Tuesday Apr 23, 2019


മുംബൈ
ഐപിഎൽ ക്രിക്കറ്റിന്റെ പന്ത്രണ്ടാം സീസൺ പാതി പിന്നിടുമ്പോൾ പ്ലേഓഫിലെത്താൻ വാശിയേറിയ പോരാട്ടം. 10 മത്സരം പൂർത്തിയാക്കിയ നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിങ്സ‌് 14 പോയിന്റോടെ മുന്നിലാണ‌്‌. ഡൽഹി ക്യാപിറ്റൽസ‌്, മുബൈ ഇന്ത്യൻസ‌്, സൺറൈസേഴ‌്സ‌് ഹൈദരാബാദ‌്, കിങ്സ‌് ഇലവൻ പഞ്ചാബ‌് എന്നിവർ ഒപ്പത്തിനൊപ്പമുണ്ട‌്. കൊൽക്കത്തയും രാജസ്ഥാനും ബാംഗ്ലൂരും തിരിച്ചുവരാനുള്ള ശ്രമത്തിലാണ‌്.

ഹൈദരാബാദിന്റെ ഡേവിഡ‌് വാർണർ 517 റണ്ണുമായി മുന്നിൽ നിൽക്കുന്നു. സഹകളിക്കാരനായ ജോണി ബെയർസ‌്റ്റോ 445 റണ്ണുമായി പിന്നിലുണ്ട‌്. പഞ്ചാബിന്റെ ക്രിസ‌് ഗെയിൽ(421), കെ എൽ രാഹുൽ(399) കൊൽക്കത്തയുടെ ആന്ദ്രേ റസൽ(392) എന്നിവർ ഒപ്പമുണ്ട‌്.

വിക്കറ്റ‌് വേട്ടയിൽ ഡൽഹിയുടെ കഗീസോ റബാഡയാണ‌് മുന്നിൽ–-21 വിക്കറ്റ‌്. ചെന്നൈതാരം ഇമ്രാൻ താഹിറിന‌് 16 വിക്കറ്റുണ്ട‌്. ബാംഗ്ലൂരിന്റെ യുസ‌്‌വേ‌ന്ദ്ര ചഹാൽ 14, ചെന്നൈയുടെ ദീപക‌് ചഹാർ 13, പഞ്ചാബിന്റെ മുഹമ്മദ‌് സമി 13 എന്നിവർ ഒപ്പമുണ്ട‌്.

അഞ്ചു പേർ സെഞ്ചുറി നേടി. ബെയർസ‌്റ്റോയുടെ 114 ആണ‌് മുന്തിയ സ‌്കോർ. സഞ‌്ജു സാംസൺ, ഡേവിഡ‌് വാർണർ, രാഹുൽ, കോഹ‌്‌ലി എന്നിവരും മൂന്നക്കം കടന്നു. വാർണർ ആറ‌് അർധ സെഞ്ചുറിയും നേടി. ബൗളിങ്ങിൽ 12 റണ്ണിന‌് ആറ‌് വിക്കറ്റെടുത്ത അൽസാരി ജോസഫാണ‌് കേമൻ. ബാറ്റിങ‌് ശരാശരിയിൽ ധോണിക്ക‌് പിന്നിലാണ‌് എല്ലാവരും–-104.66.

സിക‌്സറിൽ വിൻഡീസുകാരെ വെല്ലാൻ ആളില്ല. ആന്ദ്രേ റസൽ അടിച്ചുകൂട്ടിയത‌് 42 സിക‌്സർ. ക്രിസ‌് ഗെയ‌്ൽ 31. ഫോറടിയിൽ ബെയർസ‌്റ്റോയാണ‌് മുന്നിൽ–-48. വാർണർ 47, ശിഖർ ധവാൻ 42 എന്നിവർ പിന്നിലുണ്ട‌്.


പ്രധാന വാർത്തകൾ
 Top