23 May Thursday

ഐപിഎൽ: സിക‌്സറിൽ ധോണിക്ക‌് റെക്കോഡ‌്

വെബ് ഡെസ്‌ക്‌Updated: Tuesday Apr 23, 2019


മുംബൈ
ചെന്നൈ ക്യാപ‌്റ്റൻ മഹേന്ദ്ര സിങ‌് ധോണി ഐപിഎൽ ക്രിക്കറ്റിൽ 200 സിക‌്സർ പറത്തിയ ആദ്യ ഇന്ത്യൻ കളിക്കാരനായി. ബാംഗ്ലൂരിനെതിരായ മത്സരത്തിൽ ഈ മുപ്പത്തേഴുകാരൻ ഏഴ‌് സിക‌്സറടിച്ചു. ഈ സീസണിലെ 17 അടക്കം 203 പന്തുകളാണ‌് അതിർത്തി കടന്നത‌്. ഇന്ത്യക്കാരിൽ രോഹിത‌് ശർമയ‌്ക്കും സുരേഷ‌് റെയ‌്നക്കും 190 സിക‌്സറുണ്ട‌്. കോഹ‌്‌ലി നേടിയത‌് 186.

ഒന്നാംസ്ഥാനത്തുള്ള ക്രിസ‌് ഗെയിൽ അടിച്ചുകൂട്ടിയത‌് 323 സിക‌്സർ. എ ബി ഡിവില്ലിയേഴ‌്സ‌് 204. രണ്ട‌് സിക‌്സർ നേടിയാൽ ധോണി രണ്ടാമതാകും.
 


പ്രധാന വാർത്തകൾ
 Top