07 April Tuesday

കോവിഡ്‌ 19 : റയൽ മാഡ്രിഡ്‌ മുൻ പ്രസിഡന്റ്‌ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Mar 23, 2020


മാഡ്രിഡ്‌
റയൽ മാഡ്രിഡ്‌ മുൻ പ്രസിഡന്റ്‌  ലൊറെൻസോ സാൻസ്‌ മരിച്ചു. കോവിഡ്‌–-19നെ തുടർന്ന്‌ ചികിത്സയിലായിരുന്നു എഴുപ്പത്താറുകാരൻ. 1995 മുതൽ 2000 വരെ സ്‌പാനിഷ്‌ ക്ലബ്ബിന്റെ തലവനായിരുന്നു സാൻസ്‌. ഇതിനിടെ രണ്ടുവട്ടം റയൽ ചാമ്പ്യൻസ്‌ ലീഗ്‌ ജേതാക്കളുമായി. രണ്ടായിരത്തിൽ നിലവിലെ ക്ലബ്‌ പ്രസിഡന്റ്‌ ഫ്ലൊറന്റീനോ പെരെസിനോട്‌ തെരഞ്ഞെടുപ്പിൽ തോറ്റു. ഇതോടെ റയലിന്റെ അധികാരകേന്ദ്രത്തിൽനിന്ന്‌ സാൻസ്‌ പുറത്തായി. സാൻസിന്റെ മകൻ ഫെർണാണ്ടോ സാൻസ്‌ റയലിനായി 35 മത്സരങ്ങൾ കളിച്ചിട്ടുണ്ട്‌.


പ്രധാന വാർത്തകൾ
 Top