07 April Tuesday

ഡിബാലയ്‌ക്കും കാമുകിക്കും രോഗം സ്ഥിരീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Mar 23, 2020


റോം
ഇറ്റാലിയൻ ഫുട്‌ബോൾ ക്ലബ്ബായ യുവന്റസ്‌ മുന്നേറ്റക്കാരൻ പൗലോ ഡിബാലയ്‌ക്കും കാമുകിക്കും രോഗം സ്ഥിരീകരിച്ചു. ഒന്നരയാഴ്‌ചയായി നിരീക്ഷണത്തിലാണ്‌ ഇരുവരും. വൈറസ്‌ ബാധ ഉറപ്പിക്കുന്ന മൂന്നാമത്തെ യുവന്റസ്‌ കളിക്കാരനാണ്‌ ഡിബാല. നേരത്തെ ഡാനിയേൽ റുഗാനിക്കും ബ്ലെയിസ്‌ മറ്റ്യൂഡിക്കും കോവിഡ്‌–-19 കണ്ടെത്തിയിരുന്നു.

സമൂഹമാധ്യമത്തിലൂടെയാണ്‌ ഡിബാല, തന്റെയും കാമുകി ഒറിയാനയുടെയും പരിശോധനാഫലം എതിരാണെന്ന്‌ അറിയിച്ചത്‌. ഇരുവർക്കും സുഖമാണെന്നും അർജന്റീനക്കാരൻ പറഞ്ഞു. നേരത്തെ ഡിബാലയ്‌ക്ക്‌ രോഗമാണെന്ന്‌ പ്രചരിച്ചിരുന്നു. അന്ന്‌ നിരീക്ഷണത്തിൽ മാത്രമാണെന്നായിരുന്നു ഇരുപത്താറുകാരന്റെ പ്രതികരണം. ഡിബാലയുടെ രോഗം യുവന്റസും സ്ഥിരീകരിച്ചിട്ടുണ്ട്‌.


പ്രധാന വാർത്തകൾ
 Top