05 April Sunday

ശ്രീജേഷ്‌ ഹീറോ

വെബ് ഡെസ്‌ക്‌Updated: Sunday Feb 23, 2020


ഭുവനേശ്വർ
ഗോൾ കീപ്പർ പി ആർ ശ്രീജേഷിന്റെ തകർപ്പൻ പ്രകടനത്തിന്റെ ബലത്തിൽ ഇന്ത്യ പ്രോ ഹോക്കി ലീഗിൽ ഓസ്‌ട്രേലിയയെ വീഴ്‌ത്തി. ഷൂട്ടൗട്ടിൽ 3–-1നാണ്‌ ജയം. നിശ്‌ചിത സമയത്ത്‌ കളി 2–-2നാണ്‌ അവസാനിച്ചത്‌. ഷൂട്ടൗട്ടിൽ രണ്ട്‌ ഓസ്‌ട്രേലിയൻ താരങ്ങളുടെ ഗോൾശ്രമത്തെ ശ്രീജേഷ്‌ നിർവീര്യമാക്കി. ഇന്ത്യൻ താരങ്ങൾ അവസരം പാഴാക്കിയില്ല. നിശ്‌ചിത സമയത്ത്‌ ഹർമൻപ്രീത്‌ സിങ്ങും രുപീന്ദർ പാൽ സിങ്ങും ഇന്ത്യക്കായി ഗോളടിച്ചു.

പോയിന്റ്‌ പട്ടികയിൽ 10 പോയിന്റുമായി നാലാം സ്ഥാനത്താണ്‌ ഇന്ത്യ. 27ന്‌ നെതർലൻഡ്‌സുമായിട്ടാണ്‌ ഇന്ത്യയുടെ അടുത്ത മത്സരം.


പ്രധാന വാർത്തകൾ
 Top