20 March Wednesday

ഗെയ‌്‌ലിന്റെ കൂറ്റൻ സിക‌്സർ; പന്തെത്തിയത‌് സ‌്റ്റേഡിയത്തിനടുത്തുള്ള തുറമുഖത്ത‌് നങ്കൂരമിട്ട കപ്പലിൽ

വെബ് ഡെസ്‌ക്‌Updated: Saturday Feb 23, 2019

ബ്രിഡ‌്ജ‌്ടൗൺ > ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിന ക്രിക്കറ്റ‌് മത്സരത്തിൽ വിൻഡീസ‌് ഓപ്പണർ ക്രിസ‌് ഗെയ‌്ൽ പറത്തിയ കൂറ്റൻ സ‌ിക‌്സറിൽ പന്തെത്തിയത‌് കപ്പലിനുള്ളിൽ. സ‌്റ്റേഡിയത്തിനടുത്തുള്ള തുറമുഖത്ത‌് നങ്കൂരമിട്ട കപ്പലിൽ പന്തെത്തിയതായി പ്രാദേശികപത്രം റിപ്പോർട്ട‌്ചെയ‌്തു. ലിയാം പ്ലങ്കറ്റിന്റെ പന്ത‌് 120 മീറ്റർ ദൂരെയ‌്ക്കാണ‌്‌ ഗെയ‌്ൽ പറത്തിയത‌്. എട്ടുതവണ പന്ത‌് സ‌്റ്റേഡിയം കടന്നു.

ഗെയ‌്ൽ 135 റണ്ണടിച്ചിട്ടും വിൻഡീസ‌് തോറ്റ മത്സരത്തിൽ സിക‌്സറിന്റെ റെക്കോഡും ഗെയ‌്ൽ മറികടന്നു. ഈ കളിയിൽ 12 സിക‌്സാണ‌് അടിച്ചത‌്. 444 രാജ്യാന്തര മത്സരങ്ങളിൽ 488 സിക‌്സർ. പാകിസ്ഥാന്റെ ഷഹീദ‌് അഫ്രീദിയുടെ 476 സിക‌്സർ റെക്കോഡ‌് തകർന്നു. അഫ്രീദി  524 മത്സരങ്ങളിലാണ‌്‌ ഈ റെക്കോഡിട്ടത‌്‌.
 


പ്രധാന വാർത്തകൾ
 Top