20 March Wednesday

യൂറോപ്പ ലീഗ‌്: ചെൽസി, അഴ‌്സണൽ മുന്നോട്ട‌്

വെബ് ഡെസ്‌ക്‌Updated: Saturday Feb 23, 2019

മാൽമോയ്‌ക്കെതിരെ ചെൽസിക്കായി ഗോൾ നേടിയ ഒലിവർ ജിറുവിനെ അഭിനന്ദിക്കുന്ന സഹതാരം അന്റോണിയേ റുഡിഗർ

ലണ്ടൻ > യൂറോപ്പ ലീഗ‌് ഫുട‌്ബോളിൽ പ്രീ ക്വാർട്ടർ ടീമുകളായി. പ്രീമിയർ ലീഗിൽ മോശം ഫോമിലുള്ള ചെൽസി മാൽമോയെ തോൽപ്പിച്ച‌് അവസാന 16ലെത്തി. അഴ‌്സണൽ, ഇന്റർ മിലാൻ, നാപോളി, വലെൻസിയ എന്നീ ടീമുകളും അടുത്ത ഘട്ടത്തിലെത്തി. ജർമൻ ക്ലബ‌് ബയേർ ലെവർകുസെൻ പുറത്തായി.

രണ്ടാംപാദ മത്സരത്തിൽ ചെൽസി മടക്കമില്ലാത്ത മൂന്ന‌ു ഗോളിനാണ‌് സ്വീഡിഷ‌് ക്ലബ‌് മാൽമോയെ കീഴടക്കിയത‌്. ആദ്യപാദത്തിൽ 2–-1ന‌് മുന്നിലായിരുന്നു ചെൽസി. പ്രീമിയർ ലീഗിലെയും എഫ‌്എ കപ്പിലെയും തോൽവികളിൽ നിറംമങ്ങിയ ചെൽസിക്ക‌് താൽക്കാലിക ആശ്വാസമാണ‌് ഈ ജയം. എങ്കിലും പരിശീലകൻ മൗറീസിയോ സാറിയുടെ ഭാവി അനിശ‌്ചിതത്വത്തിൽ തന്നെയാണ‌്. രണ്ടാം പകുതിയിലായിരുന്നു ചെൽസിയുടെ മൂന്ന‌ു ഗോളും. ഒലിവർ ജിറൂവിലൂടെയാണ‌് ചെൽസി ഗോളടി തുടങ്ങിയത‌്. റോസ‌് ബാർക്ക‌്‌ലി  ഫ്രീകിക്ക‌് ലക്ഷ്യത്തിലെത്തിച്ച‌് ലീഡുയർത്തി. കാലും ഹഡ‌്സൺ ഒഡോയി എന്ന പതിനെട്ടുകാരന്റേതായിരുന്നു മൂന്നാം ഗോൾ.

ആദ്യപാദത്തിൽ ഒരു ഗോളിന‌് പിന്നിൽനിന്ന അഴ‌്സണൽ സ്വന്തം മൈതാനിയിൽ മൂന്ന‌ു ഗോളടിച്ചാണ‌് ബെലാറുസ‌് ക്ലബ‌് ബെയ‌്‌റ്റ‌് ബോറിസോവിനെ തോൽപ്പിച്ചത‌് മൊത്തം 3–-1ന‌് അഴ‌്സണൽ ജയിച്ചു. കളിയുടെ നാലം മിനിറ്റിൽത്തന്നെ അഴ‌്സണൽ ഗോൾ നേടി. പിയറ‌ി എമെറിക‌് ഒബമെയാങ്ങിന്റെ ക്രോസ‌് ബെയറ്റ‌്‌ പ്രതിരോധക്കാരൻ സഖർ സോൾക്കോവ‌് തട്ടിയകറ്റിയത‌് സ്വന്തം ഗോൾപോസ‌്റ്റിലേക്കായിരുന്നു. കോർണർകിക്കിൽ തലവച്ച‌് ഷ‌്ക്കോദ്രൻ മുഷ‌്ത്താഖി സ‌്കോർ 2–-0 ആക്കി. പകരക്കാരനായി ഇറങ്ങിയ സോക്രട്ടീസ‌് പാപസ‌്തതോപോലോസ‌് അഴ‌്സണലിന്റെ പട്ടിക പൂർത്തീകരിച്ചു.

റഷ്യൻ ക്ലബ‌് ക്രാസ‌്നോദറാണ‌് ബയേർ ലെവർകുസെനെ മടക്കിയത‌്. സ‌്കോർ 1–-1 ആയിരുന്നെങ്കിലും എതിർതട്ടകത്തിലെ ഗോളിന്റെ ആനുകൂല്യത്തിൽ  റഷ്യൻ ക്ലബ‌് കയറി.

ചെൽസിക്ക‌് വി‌ലക്ക‌്
ലണ്ടൻ
കളിക്കാരുടെ കൈമാറ്റവിപണിയിൽ ഇടപെടുന്നതിൽ ഇംഗ്ലീഷ‌് ഫുട‌്ബോൾ ക്ലബ‌് ചെൽസിക്ക‌് ഫിഫ വിലക്കേർപ്പെടുത്തി. പുതിയ കളിക്കാരുമായി കരാറിലെത്തുന്നതിലാണ‌് വിലക്ക‌്.

ജൂനിയർ താരങ്ങളുടെ കൈമാറ്റ കരാർ നിയമം ചെൽസി പാലിച്ചില്ല. 2020 ജനുവരി വരെയാണ‌് വിലക്ക‌്. ഫിഫയുടെ അന്വേഷണത്തെ തുടർന്നാണ്‌ നടപടി. തീരുമാനത്തിനെതിരെ അപ്പീൽ പോകുമെന്ന‌് ചെൽസി അധികൃതർ അറിയിച്ചു.

ചെൽസിയും ഇംഗ്ലണ്ട‌് ഫുട‌്ബോൾ അസോസിയേഷനും പിഴ അടയ‌്ക്കാനും നിർദേശിച്ചിട്ടുണ്ട‌് ഫിഫ.


പ്രധാന വാർത്തകൾ
 Top