26 February Wednesday

പരിക്ക്‌: സാനിയ മത്സരത്തിനിടെ പിന്മാറി

വെബ് ഡെസ്‌ക്‌Updated: Friday Jan 24, 2020


മെൽബൺ
പരിക്കുകാരണം സാനിയ മിർസ ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസ്‌ വനിതാ ഡബിൾസിൽനിന്നു പിന്മാറി. കാലിനു പരിക്കുള്ള സാനിയക്ക്‌ മത്സരം പൂർത്തിയാക്കാനായില്ല. ഉക്രയ്‌ന്റെ നാദിയ കിചെനോക്ക്‌ ആണ്‌ സാനിയയുടെ ഡബിൾസ്‌ പങ്കാളി. ചൈനയുടെ ഷിൻയുൻ ഹാൻ–-ലിൻ ഷു സഖ്യത്തിനെതിരായ മത്സരത്തിന്റെ രണ്ടാം സെറ്റിനിടെ കളി അവസാനിപ്പിച്ചു. ആദ്യ സെറ്റ്‌ സാനിയ സഖ്യത്തിന്‌ നഷ്ടമായിരുന്നു. രോഹൻ ബൊപണ്ണയ്‌ക്കൊപ്പമുള്ള മിക്‌സഡ്‌ ഡബിൾസിൽനിന്ന്‌ ആദ്യംതന്നെ പിന്മാറിയതാണ്‌.
 


പ്രധാന വാർത്തകൾ
 Top