27 February Thursday

സൈനയ്‌ക്ക്‌ നിരാശതന്നെ

വെബ് ഡെസ്‌ക്‌Updated: Thursday Jan 23, 2020


ബാങ്കോക്ക്‌
മോശം പ്രകടനം തുടർന്ന്‌ സൈന നെഹ്‌വാൾ. തായ്‌ലൻഡ്‌ മാസ്റ്റേഴ്‌സ്‌ ബാഡ്‌മിന്റൺ ഒന്നാം റൗണ്ടിൽ പുറത്തായി. ഡെൻമാർക്കിന്റെ ലിനെ ഹൊജ്‌മാർക്കാണ്‌ ഇന്ത്യക്കാരിയെ വീഴ്‌ത്തിയത്‌ (13–-21, 21–-17, 15–-21). തോൽവി ടോക്യോ ഒളിമ്പിക്‌സ്‌ യോഗ്യത നേടാനുള്ള സൈനയുടെ സാധ്യതകൾ തുലാസിലാക്കി. നിലവിൽ 22–-ാം റാങ്കുകാരിയാണ്‌ ഹൈദരാബാദുകാരി. ആദ്യ 16 റാങ്കിനുള്ളിലുള്ളവരാണ്‌ ഒളിമ്പിക്‌സ്‌ കളിക്കുക.

പുരുഷന്മാരിൽ കിഡംബി ശ്രീകാന്തും സമീർവർമയും ഒന്നാം റൗണ്ടിൽ മടങ്ങി. അഞ്ചാം സീഡ്‌ ശ്രീകാന്ത്‌ തുടർച്ചയായ മൂന്നാം ടൂർണമെന്റിലാണ്‌ ആദ്യറൗണ്ടിൽ പുറത്താകുന്നത്‌.


പ്രധാന വാർത്തകൾ
 Top