27 February Thursday

ധനരാജന്റെ കുടുംബത്തിന്‌ ഗോകുലത്തിന്റെ സഹായം

വെബ് ഡെസ്‌ക്‌Updated: Thursday Jan 23, 2020


കോഴിക്കോട്‌
ഐ ലീഗ്‌ ഫുട്‌ബോളിലെ ഗോകുലം കേരള–-ചർച്ചിൽ ബ്രദേഴ്‌സ്‌ മത്സരവരുമാനം ധനരാജന്റെ കുടംബത്തിന്‌. ഞായറാഴ്‌ച കോഴിക്കോട്‌ കോർപറേഷൻ ഇ എം എസ്‌ സ്‌റ്റേഡിയത്തിലാണ്‌ മത്സരം. ടിക്കറ്റ്‌ നിരക്കിലൂടെ ലഭിക്കുന്ന തുക മുഴുവൻ ധനരാജന്റെ കുടുബത്തിന്‌ കൈമാറുമെന്ന്‌ ഗോകുലം ഉടമ ഗോകുലം ഗോപാലൻ അറിയിച്ചു. ധനരാജന്റെ കുടുംബത്തിനെ മത്സരം കാണാനും ക്ഷണിച്ചിട്ടുണ്ട്‌.

കഴിഞ്ഞ മാസം പെരിന്തൽമണ്ണയിൽ സെവൻസ്‌ കളിക്കുന്നതിനിടെയാണ്‌ മുൻ സന്തോഷ്‌ ട്രോഫി താരമായിരുന്ന ധനരാജൻ മൈതാനത്ത്‌ കുഴഞ്ഞുവീണ്‌ മരിച്ചത്‌.


പ്രധാന വാർത്തകൾ
 Top