23 November Monday

മെസിക്ക്‌ റെക്കോഡ്‌; അഞ്ചടിച്ച്‌ ബാഴ്‌സ

വെബ് ഡെസ്‌ക്‌Updated: Thursday Oct 22, 2020


നൗകാമ്പ്‌
ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ ബാഴ്‌സലോണയ്‌ക്ക്‌ ഉശിരൻ തുടക്കം. ഹംഗേറിയൻ ക്ലബ്‌ ഫെറെൻക്വാറോസിനെ 5–-1ന്‌ തകർത്തു. ക്യാപ്‌റ്റൻ ലയണൽ മെസി, അൻസു ഫാറ്റി, ഫിലിപ്പ്‌ കുടീന്യോ, പെഡ്രി, ഉസ്‌മാൻ ഡെംബലെ എന്നിവർ ബാഴ്‌സയ്‌ക്കായി ഗോളടിച്ചു.

തുടർച്ചയായ 16–-ാം സീസണിലാണ്‌ മെസി ലീഗിൽ ലക്ഷ്യം കാണുന്നത്‌. ഗ്രൂപ്പുഘട്ടത്തിൽ ഏറ്റവും കൂടുതൽ ഗോളടിച്ച താരവും മറ്റാരുമല്ല (69). ലീഗിൽ ഏറ്റവും കൂടുതൽ ടീമുകൾക്കെതിരെ ലക്ഷ്യം കണ്ട കളിക്കാരനെന്ന റെക്കോഡും മെസിയുടെ പേരിലാണ്‌. അർജന്റീനക്കാരൻ ഗോൾ നേടുന്ന മുപ്പത്തറാം എതിരാളിയാണ്‌ ഫെറെൻക്വാറോസ്‌.

കളിയിൽ സമ്പൂർണ ആധിപത്യമായിരുന്നു ബാഴ്‌സയ്‌ക്ക്‌. പെനൽറ്റിയിലൂടെ മെസി തുടക്കമിട്ടു. ഡെംബലെയുടെ ഗോളിന്‌ അവസരമൊരുക്കിയതും മെസി തന്നെ. പതിനേഴുകാരൻ പെഡ്രി ബാഴ്‌സയ്‌ക്കായി ആദ്യ ഗോളടിച്ചു. രണ്ടാംപകുതി ജെറാർഡ്‌ പിക്വെ ചുവപ്പ്‌ കാർഡ്‌ കണ്ട്‌ മടങ്ങിയത്‌ ബാഴ്‌സയെ ക്ഷീണിപ്പിച്ചു. 28ന്‌ യുവന്റസുമായുള്ള അടുത്തകളിയിൽ പ്രതിരോധക്കാരൻ കളിക്കില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top