13 November Wednesday

ചാമ്പ്യൻസ്‌ ലീഗ്‌ ഗ്രൂപ്പ്‌ മത്സരം: ആദ്യജയം തേടി റയൽ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 22, 2019

ഇസ്‌താംബൂൾ > നിർണായക പോരാട്ടത്തിന്‌ റയൽ മാഡ്രിഡ്‌ ഇന്നിറങ്ങുന്നു. ചാമ്പ്യൻസ്‌ ലീഗിലെ മൂന്നാം ഗ്രൂപ്പ്‌ മത്സരത്തിൽ തുർക്കി ടീമായ ഗലറ്റസാറിയാണ്‌ റയലിന്റെ എതിരാളി. ആദ്യജയമാണ്‌ ലക്ഷ്യം. ഗലറ്റസാറിയുടെ തട്ടകമായ ഇസ്‌താംബൂളിലാണ്‌ മത്സരം.  ബയേൺ മ്യൂണിക്‌, പിഎസ്‌ജി, ടോട്ടനം ഹോട്‌സ്‌പർ, മാഞ്ചസ്റ്റർ സിറ്റി, യുവന്റസ്‌, അത്‌ലറ്റികോ മാഡ്രിഡ്‌ എന്നീ വമ്പൻമാരും ഇന്ന്‌ കളത്തിലുണ്ട്‌. രാത്രി 12.30നാണ്‌ എല്ലാ മത്സരങ്ങളും.

പിഎസ്‌ജിക്ക്‌ ക്ലബ്‌ ബ്രുജും ബയേണിന്‌ ഒളിമ്പ്യാകോസുമാണ്‌ എതിരാളി. സീസണിൽ പതറുന്ന നിലവിലെ രണ്ടാംസ്ഥാനക്കാരായ ടോട്ടനം ക്രെവ്‌ന സ്വെസ്‌ദയെയും നേരിടും. സിറ്റിക്ക്‌ അറ്റ്‌ലാന്റയുമായാണ്‌ കളി. ടൂറിനിൽ യുവന്റസ്‌ ലൊകോമോടീവ്‌ മോസ്‌കോയുമായും ഏറ്റുമുട്ടും. അത്‌ലറ്റികോയ്‌ക്ക്‌ ബയേർ ലെവർകൂസനാണ്‌ എതിരാളി. ഈ മത്സരം രാത്രി 10.25നാണ്‌.


പ്രധാന വാർത്തകൾ
 Top