25 August Sunday

വനിതാ ലോകകപ്പ‌്: പ്രീ ക്വാർട്ടർ ഇന്ന‌ുമുതൽ

വെബ് ഡെസ്‌ക്‌Updated: Saturday Jun 22, 2019

വനിതാ ലോകകപ്പ‌് പ്രീ ക്വാർട്ടർ പോരാട്ടങ്ങൾക്ക്‌ ഇന്ന്‌ തുടക്കം. ആദ്യ മത്സരത്തിൽ ജർമനി നൈജീരിയയെ നേരിടും. രണ്ടാം മത്സരത്തിൽ ഓസ്‌ട്രേലിയ നോർവേയുമായി ഏറ്റുമുട്ടും. നാളെ നടക്കുന്ന മത്സരത്തിൽ ഇംഗ്ലണ്ട്‌ കാമറൂണിനെയും  ഫ്രാൻസ‌് ബ്രസീലിനെയും നേരിടും.  ഗ്രൂപ്പ്‌ എഫിലെ അവസാന മത്സരത്തിൽ അമേരിക്ക സ്വീഡനെ രണ്ട‌ു ഗോളിന‌് തോൽപ്പിച്ച‌ു. ഇരു ടീമുകളും നേരത്തെ അവസാന പതിനാറിൽ ഇടംപിടിച്ചിരുന്നു. അമേരിക്കയ്‌ക്ക്‌ സ്‌പെയ്‌നും സ്വീഡന്‌ കനഡയുമാണ്‌ എതിരാളികൾ.


പ്രധാന വാർത്തകൾ
 Top