25 May Monday

ബ്ലാസ്‌റ്റേഴ്‌സിന്‌ തിരിച്ചടി

വെബ് ഡെസ്‌ക്‌Updated: Friday May 22, 2020


കൊച്ചി
പ്രതിരോധത്തിലെ ഉരുക്കുകോട്ടയായ സന്ദേശ്‌ ജിങ്കന്റെ അഭാവം കേരള ബ്ലാസ്‌റ്റേഴ്‌സിന്‌ അടുത്ത സീസണിൽ തിരിച്ചടിയാകുമെന്ന്‌ വിലയിരുത്തൽ. പുതിയ പരിശീലകൻ കിബി വികുനയ്‌ക്ക്‌ ഇനി പ്രതിരോധത്തിലേക്ക്‌ മികച്ച താരങ്ങളെ നോക്കേണ്ടിവരും. കഴിഞ്ഞ സീസണിൽ ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതിരോധം പാളിയത്‌ ജിങ്കൻ പുറത്തിരുന്നതുകൊണ്ടാണ്‌. ഐഎസ്‌എലിലെ ഏറ്റവും മികച്ച പ്രതിരോധ താരങ്ങളിലൊരാളായിരുന്നു ഈ സെന്റർ ബാക്ക്‌.  എൽകോ ഷട്ടോരിയെ മാറ്റിയാണ്‌ ബ്ലാസ്‌റ്റേഴ്‌സ്‌ ഇക്കുറി മുൻ മോഹൻ ബഗാൻ പരിശീലകനായ വികുനയെ കൊണ്ടുവന്നത്‌. സിഇഒ വിരെൻ ഡി സിൽവയും ബ്ലാസ്‌റ്റേഴ്‌സ്‌ വിട്ടേക്കുമെന്ന്‌ സൂചനയുണ്ട്‌.


പ്രധാന വാർത്തകൾ
 Top