28 September Monday

ഇന്ത്യൻ ടീം ദ. ആഫ്രിക്കൻ പര്യടനത്തിന്‌; ട്വന്റി‐20 പരമ്പര ആഗസ്‌ത്‌ അവസാനം

വെബ് ഡെസ്‌ക്‌Updated: Friday May 22, 2020


ന്യൂഡൽഹി
ഇന്ത്യൻ ക്രിക്കറ്റ്‌ ടീം ആഗസ്‌തിൽ ദക്ഷിണാഫ്രിക്കയിൽ പര്യടനം നടത്തിയേക്കും. ബിസിസിഐയും ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ്‌ ബോർഡും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുന്നതായാണ്‌ സൂചന. നേരത്തെ തീരുമാനിച്ച പരമ്പരയായിരുന്നില്ല ഇത്‌. കോവിഡ്‌ കാരണമുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ്‌ ബോർഡിന്റെ നീക്കം കൂടിയാണിത്‌. മൂന്ന്‌ ട്വന്റി–-20 മത്സരങ്ങളായിരിക്കും കളിക്കുക. ആഗസ്‌ത്‌ അവസാനമായിരിക്കും പരമ്പര. മാർച്ചിൽ ഇന്ത്യയിൽ ഏകദിന പരമ്പരയ്‌ക്കെത്തിയ ദക്ഷിണാഫ്രിക്കൻ ടീം ഒരു മത്സരവും കളിക്കാതെയാണ്‌ മടങ്ങിയത്‌. നിലവിൽ ഇരുരാജ്യങ്ങളിലും ലോക്ക്‌ഡൗൺ തുടരുകയാണ്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top