25 June Tuesday

സമ്മർദം അതിജീവിക്കുക പ്രധാനം: കോഹ‌്‌ലി

വെബ് ഡെസ്‌ക്‌Updated: Wednesday May 22, 2019


ന്യൂഡൽഹി
ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ആത്മവിശ്വാസത്തോടെയാണ‌് ഇറങ്ങുന്നതെന്ന‌് ഇന്ത്യൻ ടീം ക്യാപ‌്റ്റൻ വിരാട‌് കോഹ‌്‌ലി. ഇംഗ്ലണ്ടിലെ സാഹചര്യം വെല്ലുവിളിയാകില്ലെന്ന‌് കോഹ‌്‌ലി പറഞ്ഞു. സമ്മർദത്തെ അതിജീവിക്കുകയാണ‌് പ്രധാനമെന്നും ഇന്ത്യൻ ക്യാപ‌്റ്റൻ വ്യക്തമാക്കി. ഇംഗ്ലണ്ടിലേക്ക‌് പുറപ്പെടുംമുമ്പായിരുന്നു ക്യാപ‌്റ്റന്റെ പ്രതികരണം. 

30നാണ‌് ലോകകപ്പ‌് തുടങ്ങുന്നത‌്. ഐപിഎലിനുശേഷമുള്ള വിശ്രമത്തിലായിരുന്നു ഇന്ത്യൻ താരങ്ങൾ. ഇംഗ്ലണ്ടിലേക്ക‌് അവസാനം എത്തിച്ചേർന്ന ടീമുകളിലൊന്നാണ‌്  ഇന്ത്യ.

‘വലിയ ടൂർണമെന്റുകൾക്ക‌് നേരത്തെ എത്തിച്ചേരുകയെന്നത‌് നല്ല കാര്യമാണ‌്. എന്നാൽ, ഇംഗ്ലണ്ടിലെ സാഹചര്യം വെല്ലുവിളി ഉയർത്തുമെന്ന‌് തോന്നുന്നില്ല. അൽപ്പം വൈകിയാലും സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ കളിക്കാർക്ക‌് കഴിയും. സാഹചര്യമല്ല, സമ്മർദമാണ‌് പ്രധാനം. സമ്മർദത്തെ എങ്ങനെ കൈകാര്യം ചെയ്യാമെന്നതാണ‌് വെല്ലുവിളി’–- കോഹ‌്‌ലി പറഞ്ഞു. ഐപിഎലിന്റെ ക്ഷീണം ബൗളർമാർക്കില്ലെന്നും കോഹ‌്‌ലി വ്യക്തമാക്കികളിക്കാർ സ്ഥിരത കാട്ടണമെന്നായിരുന്നു പരിശീലകൻ രവി ശാസ‌്ത്രിയുടെ പ്രതികരണം.

ലോകകപ്പിന‌ുമുമ്പ‌് ഇന്ത്യ രണ്ട‌് സന്നാഹ മത്സരങ്ങൾ കളിക്കുന്നുണ്ട‌്. 25ന‌് ന്യൂസിലൻഡിനെയും 28ന‌് ബംഗ്ലാദേശിനെയും നേരിടും. ജൂൺ അഞ്ചിന‌് ദക്ഷിണാഫ്രിക്കയുമായാണ‌് ലോകകപ്പിലെ ആദ്യ കളി.


പ്രധാന വാർത്തകൾ
 Top