22 September Sunday
പെൺകുട്ടികൾ ജേതാക്കൾ

ദേശീയ യൂത്ത‌് ബാസ‌്കറ്റ‌്ബോൾ ഫൈനലിൽ കേരളം തമിഴ്‌നാടിനെ തോൽപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday May 22, 2019


കോയമ്പത്തൂർ
ദേശീയ യൂത്ത‌് ബാസ‌്കറ്റ‌്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ പെൺകുട്ടികൾ കിരീടം നേടി. ആൺകുട്ടികൾ ഫൈനലിൽ പൊരുതി തോറ്റു. തമിഴ‌്നാടിനെ 79–-69ന‌് തോൽപ്പിച്ചാണ‌് പെൺകുട്ടികൾ ജേതാക്കളായത‌്. ആൺകുട്ടികൾ ഹരിയാനയോട‌് തോറ്റു(74–-81).

ക്യാപ‌്റ്റൻ ആൻമരിയ സക്കറിയയുടെ ഓൾറൗണ്ട‌് മികവാണ‌് കിരീടം സമ്മാനിച്ചത‌്. ആദ്യ പകുതിയിൽ 41–-27ന‌് മുന്നിലായിരുന്നു. തുടക്കത്തിൽ നേടിയ ലീഡ‌് തുടരാൻ കേരളത്തിന‌് സാധിച്ചു. ആൻമരിയ 39 പോയിന്റ‌് നേടി തിളങ്ങി. ആസ‌്‌ലിൻ ഷിജു 14 പോയിന്റ‌് കരസ്ഥമാക്കി. തമിഴ‌്നാടിനായി സത്യ 30 പോയിന്റ‌് നേടി.  

തുടക്കത്തിൽ ഒപ്പത്തിനൊപ്പം മുന്നേറിയ ശേഷമാണ‌് ആൺകുട്ടികൾ പരാജയം സമ്മതിച്ചത‌്. ആദ്യ പകുതിയിൽ സ‌്കോർ 51–-51 ആയിരുന്നു. ഹരിയാനയുടെ സാഹിൽ 39 പോയിന്റ‌് നേടി വിജയം തട്ടിയെടുത്തു. കേരളത്തിനായി ക്യാപ‌്റ്റൻ പ്രണവ‌് പ്രിൻസ‌ും ജിം പോളും 19 പോയിന്റ‌് വീതം നേടി. മികച്ച കളിക്കാരായി  ആൻമേരി സക്കറിയയെയും (കേരളം) സാഹിലിനെയും (ഹരിയാന) തെരഞ്ഞെടുത്തു.


പ്രധാന വാർത്തകൾ
 Top