16 September Monday

എംബാപ്പെ പിഎ‌സ‌്ജിയിൽ തുടരും

വെബ് ഡെസ്‌ക്‌Updated: Wednesday May 22, 2019


പാരിസ‌്
ഫ്രഞ്ച‌് ലീഗ‌് ചാമ്പ്യൻമാരായ പിഎസ‌്ജിക്ക‌് ആശ്വാസം. സൂപ്പർ താരം കിലിയൻ എംബാപ്പെ ടീം വിടില്ലെന്ന‌് വ്യക്തമാക്കി. പിഎസ‌്ജിയിൽ തുടരാനാണ‌് താൽപ്പര്യമെന്ന‌് എംബാപ്പെ അറിയിച്ചു.സ‌്പാനിഷ‌് വമ്പൻമാരായ റയൽ മാഡ്രിഡ‌് ഈ ഇരുപതുകാരനുവേണ്ടി സജീവമായി രംഗത്തുണ്ടായിരുന്നു. എന്നാൽ, അഭ്യൂഹങ്ങൾ അവസാനിപ്പിച്ച‌് എംബാപ്പെതന്നെ പിഎസ‌്ജി വിടില്ലെന്ന‌് വ്യക്തമാക്കി. 2017ൽ മൊണാകോയിൽനിന്നാണ‌് എംബാപ്പെ പിഎസ‌്ജിയിൽ എത്തിയത‌്. വായ‌്പാടിസ്ഥാനത്തിലായിരുന്നു ആദ്യ സീസൺ കളിച്ചത‌്. അടുത്ത സീസണിൽ കരാറായി.

86 കളിയിൽ 59 ഗോളാണ‌് പിഎസ്ജിക്ക‌് വേണ്ടി എംബാപ്പെ നേടിയത‌്. രണ്ട‌് ലീഗ‌് കിരീടങ്ങൾ, ഒരു ഫ്രഞ്ച‌് കപ്പ‌് എന്നിവയിൽ പങ്കാളിയായി. എന്നാൽ, ചാമ്പ്യൻസ‌് ലീഗിൽ നിരാശയായിരുന്നു ഫലം. ഈ സീസണിൽ ഫ്രഞ്ച‌് ലീഗിലെ മികച്ച ഗോൾവേട്ടക്കാരനാണ‌് ഈ ഫ്രഞ്ചുകാരൻ.


പ്രധാന വാർത്തകൾ
 Top