28 November Saturday

കൊൽക്കത്തയെ എറിഞ്ഞിട്ട്‌ ബാംഗ്ലൂർ; നൈറ്റ്‌ റൈഡേഴ്‌സ്‌ എരിഞ്ഞടങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 21, 2020


അബുദാബി
മുഹമ്മദ്‌ സിറാജിനും കൂട്ടർക്കും മുമ്പിൽ കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സ്‌ എരിഞ്ഞടങ്ങി. പന്തെുടത്തവരെല്ലാം‌ നിറഞ്ഞപ്പോൾ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ്‌ കൊൽക്കത്തയെ 84 റണ്ണിൽ ഒതുക്കി. മറുപടിയിൽ രണ്ട്‌ വിക്കറ്റ്‌ നഷ്ടത്തിൽ ബാംഗ്ലൂർ ലക്ഷ്യം കണ്ടു.

ഐപിഎലിൽ എല്ലാവരും പുറത്താകാതെ ഒരു ടീം കുറിക്കുന്ന ഏറ്റവും ചെറിയ സ്‌കോറാണ്‌ കൊൽക്കത്തയുടേതത്‌. നാലോവറിൽ എട്ട്‌ റൺ മാത്രം വഴങ്ങി മൂന്ന്‌ വിക്കറ്റെടുത്ത സിറാജാണ്‌ ബാംഗ്ലൂർ നിരയിൽ തിളങ്ങിയത്‌. രണ്ട്‌ മെയ്‌ഡൻ ഓവറും എറിഞ്ഞു ഈ വലംകൈയൻ. ചഹാൽ രണ്ടും വിക്കറ്റ്‌ നേടി. ഇയോവിൻ മോർഗനാണ്‌ (30) കൊൽക്കത്തയുടെ ടോപ്‌ സ്‌കോറർ.ദേവ്‌ദത്ത്‌ (25), ഫിഞ്ച്‌ (16) എന്നിവരെയാണ്‌ ബാംഗ്ലൂരിന്‌ നഷ്ടമായത്‌. കോഹ്‌ലി (18*), ഗുർകീരത്‌ (21*) പുറത്താകാതെ നിന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top