23 November Monday

ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ : ലീഡ്‌സ്‌ കടന്ന്‌ വൂൾവ്‌സ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Oct 21, 2020


ലണ്ടൻ
ലീഡ്‌സിന്റെ പോരാട്ടവീര്യം കെടുത്തി വൂൾവറാംപ്‌ടൺ വാണ്ടറേഴ്‌സ്‌. ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ ഫുട്‌ബോളിൽ ലീഡ്‌സിനെ വൂൾവ്‌സ്‌ ഒറ്റ ഗോളിന്‌ കീഴടക്കി.

ലീഡ്‌സ്‌ താരം കാൽവിൻ ഫിലിപ്പിന്റെ പിഴവാണ്‌ ഗോളിന്‌ വഴിവച്ചത്‌. 70–-ാം മിനിറ്റിൽ റൗൾ ജിമെനെസ്‌ തൊടുത്ത പന്ത്‌ പ്രതിരോധിക്കാൻ ശ്രമിക്കവേ ഫിലിപ്പിന്റെ തലയിൽതട്ടി പന്ത്‌ വല കടക്കുകയായിരുന്നു. വൂൾവ്‌സിന്റെ തുടർച്ചയായ രണ്ടാംജയമാണിത്‌. പട്ടികയിൽ ഒമ്പതാമതാണവർ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top