20 October Tuesday
ടോട്ടനം ഹോട്‌സ്‌പർ 5 , സതാംപ്‌ടൺ 2 സണ്ണിന്‌ നാല്‌ ഗോൾ

സൂപ്പർ മാനെ ; ചെൽസിയെ രണ്ട്‌ ഗോളുകൾക്ക്‌ ലിവർപൂൾ വീഴ്‌ത്തി

വെബ് ഡെസ്‌ക്‌Updated: Monday Sep 21, 2020

ലിവർപൂൾ മുന്നേറ്റക്കാരൻ സാദിയോ മാനെയെ ചെൽസിയുടെ ആൻഡ്രിയാസ്‌ ക്രിസ്റ്റെൻസെൻ (നാലാം നമ്പർ) വീഴ്‌ത്തുന്നു. ചെൽസി ഗോൾകീപ്പർ കെപ അരിസബലാഗ സമീപം


ലണ്ടൻ
സ്‌റ്റാംഫോർഡ്‌ ബ്രിഡ്‌ജിൽ ലിവർപൂൾ ചെൽസിയെ തകർത്തു. സാദിയോ മാനെയുടെ ഇരട്ടഗോളിലായിരുന്നു ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ ചാമ്പ്യൻമാരുടെ ജയം. സീസണിൽ ലിവർപൂളിന്റെ തുടർച്ചയായ രണ്ടാംജയം.

ആദ്യപകുതിയിൽ ചെൽസി പ്രതിരോധം ലിവർപൂൾ ആക്രമണങ്ങളെ ചെറുത്തുനിന്നു. എന്നാൽ, ആദ്യപകുതിയുടെ അവസാന നിമിഷം മാനെയെ വീഴ്‌ത്തിയതിന്‌ പ്രതിരോധക്കാരൻ ആൻഡ്രിയാസ്‌ ക്രിസ്‌റ്റെൻസൻ ചുവപ്പുകാർഡ്‌ കണ്ട്‌ പുറത്തായത്‌ ചെൽസിയെ ക്ഷീണിപ്പിച്ചു. രണ്ടാംപകുതിയുടെ തുടക്കത്തിൽ മാനെയുടെ ഹെഡർ ചെൽസിയുടെ മുറിവിൽ ഉപ്പ്‌ പുരട്ടി.

പിന്നാലെ ഗോൾ കീപ്പർ കെപ അരിസബലാഗയുടെ വൻപിഴവ്‌ ചെൽസിയുടെ ശേഷിച്ച വീര്യവും കെടുത്തി. കെപ പന്ത്‌ നേരെ അടിച്ചുകൊടുത്തത്‌ മാനെയുടെ കാലുകളിലേക്കായിരുന്നു. ആ വീഴ്‌ചയിൽനിന്ന്‌ പിന്നെ ചെൽസി കരകയറിയില്ല. ലിവർപൂളിനായി തിയാഗോ അലസാൻഡ്ര അരങ്ങേറ്റം കുറിച്ചു. 

മറ്റൊരു മത്സരത്തിൽ സതാംപ്‌ടണെ 5–-2ന്‌ തകർത്ത്‌ ടോട്ടനം ഹോട്‌സ്‌പർ സീസണിലെ ആദ്യജയം കുറിച്ചു. നാല്‌ ഗോളുമായി സൺ ഹ്യൂങ്‌ മിൻ കളംനിറഞ്ഞു. ഒരു ഗോൾ അടിക്കുകയും നാലെണ്ണത്തിന്‌ അവസരമൊരുക്കുകയും ചെയ്‌ത ഹാരി കെയ്‌നും തിളങ്ങി. അഴ്‌സണൽ വെസ്‌റ്റ്‌ഹാം യുണൈറ്റഡിനെ 2–-1ന്‌ തോൽപ്പിച്ചു. അഴ്‌സണലിന്റെ തുടർച്ചയായ രണ്ടാം ജയമാണിത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top