21 October Wednesday

ബാഴ്‌സയ്‌ക്ക്‌ ഗാംപെർ ട്രോഫി

വെബ് ഡെസ്‌ക്‌Updated: Monday Sep 21, 2020


നൗകാമ്പ്‌
പുതിയ സീസണിന്‌ ഒരുങ്ങി ബാഴ്‌സലോണ. എൽക്കെയെ ഒരു ഗോളിന്‌ വീഴ്‌ത്തി യോഹാൻ ഗാംപെർ ട്രോഫി നേടി. ഒൺടോയ്‌ൻ ഗ്രീസ്‌മാനാണ്‌ വിജയഗോൾ കുറിച്ചത്‌. 27ന്‌ വിയ്യാറയലിനെതിരെയാണ്‌ സ്‌പാനിഷ്‌ ഫുട്‌ബോൾ ലീഗിലെ ബാഴ്‌സയുടെ ആദ്യകളി. സീസണിനുമുന്നോടിയായുള്ള മൂന്നാംകളിയായിരുന്നു എൽക്കെയ്‌ക്ക്‌ എതിരെ. മൂന്നിലും റൊണാൾഡ്‌ കൂമാന്റെ ടീം ജയിച്ചു. ബാഴ്‌സയ്‌ക്കായി മിറാലെം പ്യാനിച്ച്‌ അരങ്ങേറി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top