25 May Monday

ഹോക്കി ടീം സായ്‌ സെന്ററിൽ തുടരും

വെബ് ഡെസ്‌ക്‌Updated: Thursday May 21, 2020


ബംഗളൂരു
സായ്‌ സെന്ററിൽ കഴിയുന്ന ഇന്ത്യൻ പുരുഷ ഹോക്കി ടീം താരങ്ങൾ സുരക്ഷിതരാണെന്ന്‌ ഹോക്കി ഇന്ത്യ. കഴിഞ്ഞ ദിവസം മരിച്ച ബംഗളൂരു സായ്‌ സെന്ററിലെ പാചകക്കാരന്‌ പരിശോധനയിൽ കോവിഡ്‌ ബാധ കണ്ടെത്തിയത്‌‌ ആശങ്കയുണ്ടാക്കിയിരുന്നു. ഇയാൾ മാർച്ച്‌ 10നുശേഷം സായ്‌ സെന്ററിൽ എത്തിയിട്ടില്ലെന്നും കളിക്കാരുമായി ബന്ധപ്പെട്ടില്ലെന്നും സായ്‌ ഉദ്യോഗസ്ഥർ വ്യക്തമാക്കി.


പ്രധാന വാർത്തകൾ
 Top