24 July Wednesday

ഒരിക്കൽക്കൂടി ഗെയ‌്ൽ രക്ഷിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Apr 21, 2019


ന്യൂഡൽഹി
ക്രിസ‌് ഗെയിലിന്റെ ബാറ്റ‌് ഒരിക്കൽക്കൂടി കിങ‌്സ‌് ഇലവൻ പഞ്ചാബിനെ രക്ഷിച്ചു. ഡൽഹി ക്യാപിറ്റൽസിനെതിരായ ഐപിഎൽ ക്രിക്കറ്റ‌് മത്സരത്തിൽ ആദ്യം ബാറ്റ‌് ചെയ‌്ത പഞ്ചാബ‌് ഏഴ്‌ വിക്കറ്റ‌് നഷ്ടത്തിൽ 163 റണ്ണെടുത്തു. ഗെയ‌്ൽ 37 പന്തിൽ 69 റൺ നേടി.

ഗെയിലിനൊപ്പം ഓപ്പണറായി എത്തിയ രാഹുലിന‌് തിളങ്ങാനായില്ല. 9 പന്തിൽ 12 റൺ മാത്രം. പിന്നാലെയെത്തിയ മായങ്ക‌് അഗർവാളും(2) ഡേവിഡ‌് മില്ലറും (7) സാം കരണും(0)  തീർത്തും മങ്ങി.

ഒരറ്റത്ത‌് വിക്കറ്റ‌് വീഴുമ്പോഴും ഗെയ‌്ൽ കുലുങ്ങിയില്ല. ആറ‌് ഫോറും അഞ്ച‌് സിക‌്സറും പറത്തിയാണ‌് വിൻഡീസുകാരന്റെ മടക്കം. ഗെയിലിന്റെ തകർപ്പൻ ബാറ്റിങ്ങാണ‌് പഞ്ചാബിനെ നൂറു കടത്തിയത‌്. തുടർന്ന‌് മന്ദീപ‌് സിങ്ങും(30) ക്യാപ‌്റ്റൻ ആർ അശ്വിനും(16) ചേർന്ന‌് രക്ഷാപ്രവർത്തനം നടത്തി.


പ്രധാന വാർത്തകൾ
 Top