23 May Thursday

രാഹുലിനും പാണ്ഡ്യക്കും പിഴ

വെബ് ഡെസ്‌ക്‌Updated: Sunday Apr 21, 2019


മുംബൈ
സ്വകാര്യ ടെലിവിഷൻ പരിപാടിയിൽ ​സ്​ത്രീവിരുദ്ധ പരാമർശം നടത്തിയ ഇന്ത്യൻ ക്രിക്കറ്റർമാരായ ലോകേഷ‌് രാഹുലിനും ഹാർദിക‌് പാണ്ഡ്യയ‌്ക്കും പിഴ. 20 ലക്ഷം രൂപ വീതം നൽകാനാണ‌് ബിസിസിഐ ഓംബുഡ‌്സ‌്മാൻ ഡി കെ ജയിനിന്റെ  തീരുമാനം.  ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെട്ട 10 അർധ സൈനികരുടെ  വിധവകൾക്ക‌് ഒരു ലക്ഷം രൂപ വീതവും, കാഴ‌്ചപരിമിതരുടെ ക്രിക്കറ്റ‌് വളർച്ചയ‌്ക്ക‌് 10 ലക്ഷം നൽകാനും ഉത്തരവിട്ടു.

ഇരുവർക്കുമെതിരെ മറ്റ‌് നടപടികളില്ല. വിവാദത്തെ തുടർന്ന‌് ഇരുവരും സസ‌്പെൻഷനിലായിരുന്നു. ഏകദിന ലോകകപ്പിലെ ഇന്ത്യൻ ടീമിൽ അംഗങ്ങളാണ‌് രാഹുലും പാണ്ഡ്യയും. സസ‌്പെൻഷൻ പിൻവലിച്ചതിനെ തുടർന്ന‌് ഇരുവരും ഐപിഎലിൽ സജീവമാണ‌്.


പ്രധാന വാർത്തകൾ
 Top