18 August Sunday

വീണ്ടും നെയ‌്മർ

വെബ് ഡെസ്‌ക്‌Updated: Sunday Apr 21, 2019


പാരീസ‌്
മൂന്ന‌് മാസങ്ങൾക്കുശേഷം നെയ‌്മർ കളത്തിൽ. നാളെ മൊണാക്കോയ‌്ക്കെതിരെയുള്ള പിഎസ‌്ജി നിരയിൽ ബ്രസീലുകാരൻ ഉണ്ടാകുമെന്ന‌് പരിശീലകൻ തോമസ‌് ടഷൽ അറിയിച്ചു. ജനുവരി അവസാന വാരമാണ‌് ഫ്രഞ്ച‌് കപ്പിൽ സ‌്ട്രോസ‌്ബർഗിനെതിരായ മത്സരത്തിനിടെ നെയ‌്മറിന്റെ കാലിന‌് പരിക്കേറ്റത‌്. ശസ്ത്രക്രിയയ‌്ക്കുശേഷം വിശ്രമത്തിലായിരുന്നു.

മൊണാക്കോയ‌്ക്കെതിരായ കളി ജയിച്ചാൽ പിഎസ‌്ജിക്ക‌് ഫ്രഞ്ച‌് ലീഗ‌് കിരീടം നേടാം. അവസാന രണ്ട‌് കളികളിലും തോറ്റ ടീമിന‌് നെയ‌്മറിന്റെ തിരിച്ചുവരവ‌് ശക്തിപകരും.
 


പ്രധാന വാർത്തകൾ
 Top