17 June Monday
2020 കപ്പിനുള്ള യോഗ്യതാമത്സരങ്ങൾ ഇന്നുമുതൽ

‘യൂറോ’ പോരിന‌് ഒരുങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Mar 21, 2019

ലണ്ടൻ
യൂറോപ്പിലെ സോക്കർ ആധിപത്യത്തിനായുള്ള പോരാട്ടം ഇന്നു തുടങ്ങും. 2020ൽ നടക്കുന്ന യൂറോ കപ്പ‌് ഫുട‌്ബോളിന്റെ  യോഗ്യതാ മത്സരങ്ങളാണ‌് ആരംഭിക്കുന്നത‌്.
ആദ്യം കസാഖ‌്സ്ഥാൻ സ‌്കോട്ട‌്‌ലൻഡിനെയും സൈപ്രസ‌് സാൻമാരിനോയെയും നേരിടും. 2020 ജൂൺ 12 മുതൽ ജൂലൈ 12 വരെയാണ‌് യൂറോകപ്പ‌്. യോഗ്യതാ മത്സരങ്ങൾ അടുത്തവർഷം മാർച്ചുവരെ നീളും.

യൂറോപ്പിലെ 55 രാജ്യങ്ങളാണ‌് യോഗ്യതയ‌്ക്കായി അണിനിരക്കുന്നത‌്. 24 ടീമുകൾക്കാണ‌് യോഗ്യത. ടീമുകളെ പത്ത‌ു ഗ്രൂപ്പായി തിരിച്ചിട്ടുണ്ട‌്. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട‌ു സ്ഥാനക്കാർ യൂറോ കപ്പിനെത്തും. ബാക്കി നാല‌ു ടീമുകളെ പ്ലേഓഫിലൂടെ കണ്ടെത്തും. ആദ്യത്തെ അഞ്ച‌ു ഗ്രൂപ്പിൽ അഞ്ച‌ു ടീമുകൾ വീതമാണുള്ളത‌്. അടുത്ത അഞ്ച‌ു ഗ്രൂപ്പിൽ ആറ‌ു ടീമുകളുണ്ട‌്.

ഗ്രൂപ്പ‌് എയിൽ ബൾഗേറിയ, ചെക്ക‌് റിപ്പബ്ലിക‌്, ഇംഗ്ലണ്ട‌് എന്നിവരാണ‌് കരുത്തർ. ബി ഗ്രൂപ്പിൽ പോർച്ചുഗലും ഉക്രയ‌്നും സെർബിയയുമുണ്ട‌്. സി ഗ്രൂപ്പിൽ ജർമനിക്കൊപ്പമാണ‌് ഹോളണ്ട‌്.

‘ഡി’യിൽ ഡെൻമാർക്കും സ്വിറ്റ‌്സർലൻഡും. ‘ഇ’ യിൽ  ഹംഗറിയും ക്രൊയേഷ്യയും എഫ‌് ഗ്രൂപ്പിൽ റുമാനിയ, സ‌്പെയിൻ, സ്വീഡൻ എന്നിവർ കരുത്തരാണ‌്. ‘ജി’ ഗ്രൂപ്പിൽ പോളണ്ടും ഓസ‌്ട്രിയയും. എച്ച‌് ഗ്രൂപ്പിൽ ഫ്രാൻസും തുർക്കിയും. ഐ ഗ്രൂപ്പിൽ ബൽജിയത്തിന‌് റഷ്യയുണ്ട‌്. ‘ജെ’യിൽ ഗ്രീസും ഇറ്റലിയും. കഴിഞ്ഞതവണ ഫ്രാൻസിനെ ഒരു ഗോളിന‌ു കീഴടക്കി പോർച്ചുഗൽ ചാമ്പ്യൻമാരായിരുന്നു. ജർമനിയും സ‌്പെയിനും മൂന്നുതവണ ജേതാക്കളായവരാണ‌്. ഫ്രാൻസ‌് രണ്ടുതവണയും.
 നാളെമുതൽ പ്രമുഖർ പോരിനിറങ്ങും. 22ന‌് റഷ്യ ബൽജിയത്തെ നേരിടുന്നു. 23ന‌് ഫ്രാൻസ‌് മൾഡോവയെയും നിലവിലെ ചാമ്പ്യൻമാരായ പോർച്ചുഗൽ ഉക്രയ‌്നെയും നേരിടും. ഇംഗ്ലണ്ടി‌ന‌് ചെക്ക‌് റിപ്പബ്ലിക്കാണ‌് എതിരാളി. സ്വിറ്റ‌്സർലൻഡ‌് ജോർജിയയുമായും സ്വീഡൻ റുമാനിയയുമായും ഏറ്റുമുട്ടും. 24ന‌് ഇറ്റലിക്ക‌് ഫിൻലൻഡുമായാണ‌് ആദ്യ പോരാട്ടം. സ‌്പെയ‌്നിന‌് നോർവെയാണ‌് എതിരാളി. റഷ്യ കസാഖ‌്സ്ഥാനെയും ഹംഗറി ക്രൊയേഷ്യയെയും നേരിടും. 25ന‌ുള്ള ജർമനി–-നെതർലൻഡ‌്സ‌് പോരാട്ടം തീപാറും.

26ന‌് ഇംഗ്ലണ്ട‌് മോണ്ടിനെ‌ഗ്രോയുമായി മത്സരിക്കും. പോർച്ചുഗൽ–-സെർബിയ, ഫ്രാൻസ‌്–-ഐസ‌്‌ലൻഡ‌് മത്സരവും ഇതേ ദിവസമാണ‌്. 27ന‌് സ‌്പെയ‌്ൻ മാൾട്ടയെ നേരിടും.യോഗ്യതാ മത്സരങ്ങൾ സോണി ലൈവിൽ തത്സമയ സംപ്രേഷണം കാണാം.


പ്രധാന വാർത്തകൾ
 Top