28 February Sunday

94 പന്തിൽ 173 റൺ, 11 സിക്‌സറുകൾ, 19 ഫോർ ; കൊടുങ്കാറ്റായി ഇഷാൻ കിഷൻ

വെബ് ഡെസ്‌ക്‌Updated: Sunday Feb 21, 2021


ഇൻഡോർ
തൊണ്ണൂറ്റിനാലു പന്തിൽ 173 റൺ. 11 സിക്‌സറുകൾ, 19 ബൗണ്ടറികളും. വിജയ്‌ ഹസാരെ ഏകദിന ക്രിക്കറ്റ്‌ ട്രോഫിയിൽ നിറഞ്ഞാടി ഇഷാൻ കിഷൻ. മധ്യപ്രദേശിനെതിരെയായിരുന്നു ഈ ജാർഖണ്ഡ്‌ ക്യാപ്‌റ്റന്റെ താണ്ഡവം. ഇഷാന്റെ കരുത്തിൽ 422 റണ്ണാണ്‌ ജാർഖണ്ഡ് അടിച്ചുക്കൂട്ടിയത്‌. മധ്യപ്രദേശാകട്ടെ 94ൽ വീണു.

ഓപ്പണറായി എത്തിയാണ്‌ കിഷൻ റൺമല കടന്നത്‌. ലിസ്റ്റ്‌ എ ക്രിക്കറ്റിലെ ഈ ഇരുപത്തിരണ്ടുകാരന്റെ എക്കാലത്തെയും ഉയർന്ന സ്‌കോറുമാണിത്‌‌. തുടക്കം മെല്ലെയായിരുന്നു. അരസെഞ്ചുറി തികച്ചത്‌ 42 പന്തിൽ. എന്നാൽ സെഞ്ചുറിയിലേക്ക്‌ 74ഉം, 150ലേക്ക്‌ 86ഉം പന്തുകളേ വേണ്ടിവന്നുള്ളു. ബാറ്റിങ്ങിന്‌ പിന്നാലെ വിക്കറ്റിന്‌ പിറകിലും കിഷൻ മിന്നി. ഏഴ്‌ പേരെ പിടികൂടി ഈ വിക്കറ്റ്‌ കീപ്പർ. ലിസ്റ്റ്‌ എയിൽ ഒരു കളിയിൽ ഏറ്റവും കൂടുതൽ ക്യാച്ചെടുക്കുന്ന താരമെന്ന റെക്കോഡും സ്വന്തം പേരിലാക്കി. മികച്ച പ്രകടനത്തിന് പിന്നാലെ ഇഷാന് ഇന്ത്യൻ ടീമിലേക്കുള്ള വിളിയും വന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top