28 February Sunday

വിജയ്‌ ഹസാരെ ഏകദിന ട്രോഫി : കേരളത്തിന്‌ 
വിജയത്തുടക്കം

വെബ് ഡെസ്‌ക്‌Updated: Sunday Feb 21, 2021


ബംഗളൂരു
വിജയ്‌ ഹസാരെ ഏകദിന ട്രോഫി ക്രിക്കറ്റിൽ കേരളത്തിന്‌ ജയം. ആദ്യ കളിയിൽ ഒഡിഷയെ 34 റണ്ണിന്‌ കീഴടക്കി. മഴനിയമപ്രകാരമാണ്‌ കേരളത്തിന്റെ വിജയം നിശ്ചയിച്ചത്‌.

45 ഓവറായി ചുരുക്കിയ കളിയിൽ ആദ്യം ബാറ്റ്‌ ചെയ്‌ത ഒഡിഷ 258 റണ്ണടിച്ചു. മറുപടിയിൽ കേരളം 38.2 ഓവറിൽ നാലിന്‌ 233 റണ്ണെടുത്ത്‌ നിൽക്കവേയാണ്‌ മഴയെത്തിയത്‌. സെഞ്ചുറി നേടിയ ഓപ്പണർ റോബിൻ ഉത്തപ്പയാണ്‌ (85 പന്തിൽ 107) കേരളത്തിന്റെ ജയമുറപ്പിച്ചത്‌. സ്‌കോർ: ഒഡിഷ 8–-258, കേരളം 4–-233 (38.2). നാളെ കരുത്തരായ ഉത്തർപ്രദേശുമായാണ്‌ കേരളത്തിന്റെ അടുത്ത കളി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top