21 February Thursday

അത്ഭുത ലോകത്തെ സിറ്റ‌്സിപാസ‌്

വെബ് ഡെസ്‌ക്‌Updated: Monday Jan 21, 2019


മെൽബൺ
സ‌്റ്റെഫാനോസിന്റെ ആദ്യ ഓസ‌്ട്രേലിയൻ ഓപ്പണാണിത‌്. അത‌് അവിസ‌്മരണീയമായി.ജൂനിയർ മത്സരങ്ങളിലൂടെയാണ‌് ഈ ഗ്രീക്കുകാരൻ പ്രൊഫഷണൽ രംഗത്തത്തെിയത‌്. ടെന്നീസ‌് പരിശീലകനായ അച്ഛൻ പകർന്നുനൽകിയ കളിപാഠങ്ങളിലൂടെ കളത്തിലെത്തിയ കൗമാരക്കാരൻ പതിയെ  ലോക ടെന്നീസിലേക്ക‌് കടന്നുവന്നു. 2016ൽ ജൂനിയർ വിംബിൾഡൺ ഡബിൾസ‌് കിരീടം ചൂടിയ ഗ്രീക്ക‌ുകാരൻ 2017ലാണ‌് സീനിയർ താരമായി എടിപി ടൂർണമെന്റുകളിൽ അരങ്ങേറിയത‌്.

എടിപിയുടെ ആദ്യ ഇരുപത‌് റാങ്കിങ്ങിൽ എത്തുന്ന ഏറ്റവും പ്രായംകുറഞ്ഞ കളിക്കാരനാണ‌് ഇരുപതുകാരനായ സിറ്റ‌്സിപാസ‌്. നിലവിൽ 15–-ാം റാങ്കുകാരനാണ‌്.
കഴിഞ്ഞവർഷത്തെ സ‌്റ്റോക‌്ഹോം ഓപ്പണാണ‌് ആദ്യ സീനിയർ ഓപ്പൺ കിരീടം. കഴിഞ്ഞവർഷമാണ‌് ഗ്രാൻഡ‌്സ്ലാമിൽ അരങ്ങേറിയത‌്. ഫ്രഞ്ച‌്, യുഎസ‌് ഓപ്പണിൽ രണ്ടാംറൗണ്ടിൽ പുറത്തായ താരം വിംബിർഡണിൽ നാലാം റൗണ്ട‌ുവരെ മുന്നേറിയിരുന്നു.

ഓസ‌്ട്രേലിയൻ ഓപ്പണിന്റെ ആദ്യ റൗണ്ടിൽ ഇറ്റലിയുടെ ബെറെട്ടിനിയെയാണ‌് തോൽപ്പിച്ചത‌്. രണ്ടാം റൗണ്ടിൽ വിക്ടർ ട്രോയിക്കിയെ മടക്കി.  മൂന്നാം റൗണ്ടിൽ ബാസിലാഷ‌്‌വിലി. ഫെഡറർക്കെതിരെ ഇറങ്ങുമ്പോൾ സിറ്റ‌്സിപാസിന‌് സാധ്യത പറഞ്ഞവർ ചുരുക്കമായിരുന്നു. ചടുല നീക്കങ്ങളുമായി കളംനിറഞ്ഞ ഈ ചെറുപ്പക്കാരൻ വൻമരത്തെ വീഴ‌്ത്തി. സിറ്റ‌്സ‌്പാസിന‌് ഏറെ ദൂരം മുന്നേറാനാകുമെന്നായിരുന്നു മത്സരശേഷം ഫെഡററുടെ പ്രതികരണം.


പ്രധാന വാർത്തകൾ
 Top