21 February Thursday

ചെൽസിയെ പൂട്ടി അഴ‌്സണൽ ; സിറ്റിക്ക്‌ ജയം

വെബ് ഡെസ്‌ക്‌Updated: Monday Jan 21, 2019

ചെൽസിക്കെതിരെ ഗോൾ നേടിയ അഴ്‌സണൽ താരങ്ങളുടെ ആഹ്ലാദം


ലണ്ടൻ
ലണ്ടൻ ഡർബിയിൽ ചെൽസിയെ രണ്ടു ഗോളിന‌് തോൽപ്പിച്ച‌് അഴ‌്സണൽ. ജയത്തോടെ ലീഗിൽ ആദ്യ നാലിലെത്താനുള്ള പോരാട്ടത്തിൽ ചെൽസിക്ക‌് മൂന്ന‌ു പോയിന്റ‌് പിറകിലായി അഞ്ചാമതെത്തി അഴ‌്സണൽ. ഹഡേഴ‌്സ‌്ഫീൽഡ‌് ടൗണിനെ മൂന്ന‌ു ഗോളിന‌് തകർത്ത‌് മാഞ്ചസ‌്റ്റർ സിറ്റി രണ്ടാമത‌് തുടർന്നു.

എമിറേറ്റ‌്സ‌് സ‌്റ്റേഡിയത്തിൽ തുടക്കത്തിൽത്തന്നെ അഴ‌്സണൽ ചെൽസിയെ ഞെട്ടിച്ചു. അവസാന എട്ട‌് കളിക‌ളിൽ നാലിലും തോറ്റ അഴ‌്സണൽ ചെൽസിക്കെതിരെ നല്ല കളി പുറത്തെടുത്തു.

അലക്സാൺഡ്ര ലാക്കസട്ടെ  അഴ‌്സണലിന്റെ ഒന്നാം ഗോൾ നേടുമ്പോൾ സമയം പതിനാല‌് മിനിറ്റ‌്. ക‌ളിയുടെ ഭൂരിഭാഗം സമയവും പന്ത‌് കൈവശം വച്ചത‌് ചെൽസിയാണ‌്. ആദ്യ പകുതിക്ക‌് മുന്നേ നായകൻ ലോറന്റ‌് കൊഷിയൽനീ  അഴ‌്സണലിനായി രണ്ടാം ഗോൾ നേടി. രണ്ടാം പകുതിയിൽ ഗോളിനായി ചെൽസി ആഞ്ഞുശ്രമിച്ചെങ്കിലും ഏദൻ ഹസാർഡിനും സഹതാരങ്ങൾക്കും ലക്ഷ്യത്തിലെത്താനായില്ല. കൊഷിയൽനീയുടെ നേതൃത്വത്തിലുള്ള പ്രതിരോധസംഘം നീലപ്പടയുടെ മുന്നേറ്റങ്ങളെ അതിസമർത്ഥമായി തടഞ്ഞു.
അഴ‌്സണൽനിരയിൽ മെസൂട്ട‌് ഒസീൽ കളിച്ചില്ല. കളിക്കിടെ  വലതുബാക്ക‌് ഹെക്ടർ ബെല്ലറിന‌് പരിക്കേറ്റത‌് അഴ‌്സണലിന‌്  തിരിച്ചടിയായി.

ഹഡേഴ‌്സ‌്ഫീൽഡിനെതിരെ സിറ്റി ഒന്നാന്തരമായി കളിച്ചു. ഈ സീസണിലാകെ 100 ഗോളും സിറ്റി പൂർത്തിയാക്കി. ലീഗിൽ മാത്രം 62.അവസാനസ്ഥാനക്കാരായ ഹഡേഴ‌്സ‌്ഫീൽഡിനെതിരെ വമ്പൻസംഘത്തെ തന്നെയാണ‌് പെപ‌് ഗ്വാർഡിയോള കളത്തിലിറക്കിയത‌്. കളി അരമണിക്കൂർ തികയുംമുമ്പ‌ുതന്നെ സിറ്റി മുന്നിലെത്തി. ഡാനിലോയുടെ അടി ഹഡേഴ‌്സ‌് പ്രതിരോധക്കാരന്റെ തലയിൽത്തട്ടി വലയിൽ വീണു. രണ്ടാംപകുതിയുടെ തുടക്കത്തിൽ സിറ്റി ലീഡുയർത്തി. കെവിൻ ഡി ബ്രയ‌്ൻ–-ലിറോയ‌് സാനെ–-റഹീം സ‌്റ്റെർലിങ‌് സഖ്യം ഹഡേഴ‌്സിന്റെ പ്രതിരോധത്തെ ചിതറിച്ചു. ബോക‌്സിന‌ു പുറത്ത‌ുവച്ച‌് ഡി ബ്രയ‌്ൻ തൊടുത്ത പാസ‌്, സാനെ പിടിച്ചെടുത്തു. ഗോൾമുഖത്തേക്ക‌് ക്രോസ‌്. സ‌്റ്റെർലിങ‌് കൃത്യമായി തലവച്ചു. രണ്ട‌് മിനിറ്റിനുള്ളിൽ മൂന്നാം ഗോളുമെത്തി. സാനെ ലക്ഷ്യംകണ്ടു. സെർജിയോ അഗ്വേറോ വഴിയൊരുക്കി.
സിറ്റിക്ക‌് 56 പോയിന്റാണ‌്. ഒന്നാമതുള്ള ലിവർപൂളിനെക്കാൾ നാല‌ു പോയിന്റ‌് പിന്നിൽ.


പ്രധാന വാർത്തകൾ
 Top