28 November Saturday
ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോൾ മത്സരങ്ങൾക്ക്‌ ഇന്ന്‌ തുടക്കം

യുണൈറ്റഡ്‌ പാരിസിൽ, ചെൽസി സെവിയ്യയോട്‌

വെബ് ഡെസ്‌ക്‌Updated: Tuesday Oct 20, 2020

പിഎസ്‌ജിയുടെ നെയ്‌മർ പരിശീലനത്തിനിടെ



പാരിസ്‌
ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോൾ മത്സരങ്ങൾക്ക്‌ ഇന്നു തുടക്കം. വമ്പന്മാരുടെ പോരിൽ നിലവിലെ റണ്ണറപ്പുകളായ പിഎസ്‌ജി -മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടും. ചെൽസിയും -സെവിയ്യയും തമ്മിലാണ്‌‌ മറ്റൊരു ശ്രദ്ധേയ മത്സരം. ബാഴ്‌സലോണ ഹംഗേറിയൻ ടീം ഫെറെൻക്വാറോസിനെ നേരിടും. യുവന്റസിന്‌ ഡൈനാമോ കീവാണ്‌ എതിരാളി.

പാരിസിലാണ്‌ പിഎസ്‌ജി–-യുണൈറ്റഡ്‌ മത്സരം. പരിക്കാണ്‌ തോമസ്‌ ടുഷലിന്റെ പിഎസ്‌ജിക്ക്‌ തലവേദന. ലിയാൻഡ്രോ പരദെസ്‌, മൗറോ ഇക്കാർഡി, യുവാൻ ബെർണാഡ്‌, തിലോ ഖെഹ്‌റർ എന്നിവർ കളിക്കില്ല. മാർക്വീനോസിന്റെയും മാർകോ വെറാറ്റിയുടെ കാര്യവും സംശയത്തിലാണ്‌. സൂപ്പർ താരങ്ങളായ നെയ്‌മറും കിലിയൻ എംബാപ്പെയും കളിക്കും. യുണൈറ്റഡിനായി‌ എഡിൻസൺ കവാനി ‌അരങ്ങേറിയേക്കും. പിഎസ്‌ജിയിൽനിന്നാണ്‌ ഉറുഗ്വേക്കാരൻ ഇംഗ്ലീഷ്‌ ടീമിലെത്തിയത്‌. സ്വന്തം തട്ടകമായ സ്റ്റാംഫോർഡ്‌ ബ്രിഡ്‌ജിലാണ്‌ ചെൽസി സെവിയ്യയോട്‌ ഏറ്റുമുട്ടുന്നത്‌. കഴിഞ്ഞ സീസണിലെ യൂറോപ ലീഗ്‌ ജേതാക്കളാണ്‌ സെവിയ്യ.

അടുത്തയാഴ്‌ച എൽ ക്ലാസികോയ്‌ക്ക്‌ ഇറങ്ങുന്ന ലയണൽ മെസിയുടെ ബാഴ്‌സയ്‌ക്ക്‌ നൗകാമ്പിലാണ്‌ കളി. സ്‌പാനിഷ്‌ ലീഗിൽ ഗെറ്റഫെയോട്‌ തോറ്റാണ്‌ റൊണാൾഡ്‌ കൂമാന്റെ സംഘം ഇറങ്ങുന്നത്‌. എതിർതട്ടകത്തിലാണ്‌ യുവന്റസ്‌ എത്തുന്നത്‌. കോവിഡ്‌ ബാധിതനായ ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കില്ല. ഇറ്റാലിയൻ ലീഗിൽ ക്രൊടോണയുമായി സമനില വഴങ്ങിയിരുന്നു ആന്ദ്രേ പിർലോയുടെ ടീം. മറ്റു കളികളിൽ ലാസിയോ ബൊറൂസിയ ഡോർട്ട്‌മുണ്ടിനെയും ആർബി ലെയ്‌പ്‌സിഗ്‌ ഇസ്‌താംബുൾ ബാസകെഹിറിനെയും നേരിടും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top