23 November Monday

വാൻഡിക്കിന്‌ ശസ്‌ത്രക്രിയ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 20, 2020


ലണ്ടൻ
ലിവർപൂളിന്‌ തിരിച്ചടിയായി പ്രതിരോധത്തിലെ വിശ്വസ്‌തൻ വിർജിൽ വാൻഡിക്കിന്റെ പരിക്ക്‌. എവർട്ടണിനെതിരായ ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ മത്സരത്തിലാണ്‌ വാൻഡിക്കിന്‌ പരിക്കേറ്റത്‌. 

എവർട്ടൺ ഗോൾകീപ്പർ ജോർദാൻ പിക്ക്‌ഫോർഡുമായി കൂട്ടിയിടിച്ച്‌ കളത്തിൽനിന്ന്‌ പിൻമാറിയിരുന്നു ഹോളണ്ടുകാരൻ. വിശദമായ പരിശോധനയ്‌ക്കുശേഷം വലതുകാൽമുട്ട്‌ പൊട്ടിയതായി കണ്ടെത്തി. ശസ്‌ത്രക്രിയ ഉടൻ നടത്തും. എത്രകാലം വാൻഡിക്ക്‌ കളത്തിന്‌ പുറത്തിരിക്കുമെന്ന്‌ ലിവർപൂൾ വ്യക്തമാക്കിയിട്ടില്ല. 2018 ജനുവരിയിൽ സതാംപ്‌ടണിൽനിന്ന്‌ ടീമിലെത്തിയശേഷം എല്ലാ ലീഗ്‌ കളികളിലും ലിവർപൂളിനായി പന്തുതട്ടിയിട്ടുണ്ട്‌ വാൻഡിക്ക്‌. ജോ ഗോമസും ജോയൽ മാറ്റിപ്പുമാകും വാൻഡിക്കിന്റെ അഭാവത്തിൽ ലിവർപൂൾ പ്രതിരോധം കാക്കുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top