02 December Wednesday

ബാർക്‌ലി ഗോളിൽ വില്ല

വെബ് ഡെസ്‌ക്‌Updated: Tuesday Oct 20, 2020

ലണ്ടൻ
പരിക്ക്‌ വകവയ്‌ക്കാതെ കളത്തിലിറങ്ങിയ റോസ്‌ ബാർക്‌ലിയുടെ ഗോളിൽ ആസ്റ്റൺ വില്ല. ഇംഗ്ലീഷ്‌ പ്രീമിയർ ലീഗിൽ ലെസ്റ്റർ സിറ്റിയെ വീഴ്‌ത്തി തുടർച്ചയായ നാലാംജയം കുറിച്ചു. പരിക്കുസമയമാണ്‌ ബാർക്‌ലി ലക്ഷ്യംകണ്ടത്‌. ചെൽസിയിൽനിന്ന്‌ വായ്‌പാടിസ്ഥാനത്തിൽ വില്ലയിലെത്തിയ ഇരുപത്താറുകാര‌ന്‌ രണ്ടു കളികളിൽ രണ്ട്‌ ഗോളായി. 90 വർഷങ്ങൾക്കിടെ ആദ്യമായാണ്‌ വില്ല ലീഗിലെ ആദ്യ നാലു‌ കളികളും ജയിക്കുന്നത്‌.

ലെസ്റ്ററിന്റെ തട്ടകത്തിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പമായിരുന്നു. ലിവർപൂളിനെ ഏഴ് ഗോളുകൾക്ക്‌ തകർത്തെത്തിയ വില്ല മുന്നേറ്റത്തിന്‌ ലെസ്റ്ററിന്റെ പ്രതിരോധത്തെ മറികടക്കാനായില്ല. മറുഭാഗത്ത്‌ ജാമി വാർഡിയുടെ അഭാവം ലെസ്റ്ററിനെയും തളർത്തി.

ഇടം കാൽമുട്ടിന്‌ പ്രശ്‌നമുണ്ടായിരുന്നിട്ടും ബാർക്‌ലി‌ ആദ്യഇലവനിൽ ഇറങ്ങി. വിജയഗോൾ വില്ല മെഡിക്കൽ സംഘത്തിനാണ്‌ ഇംഗ്ലീഷുകാരൻ സമർപ്പിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top