13 November Wednesday

ഇത്‌ മികച്ച സംഘം: ഷട്ടോരി

വെബ് ഡെസ്‌ക്‌Updated: Sunday Oct 20, 2019

കൊച്ചി
ഒരുക്കങ്ങളിൽ തൃപ്‌തനല്ല കേരള ബ്ലാസ്‌റ്റേഴ്‌സ്‌ പരിശീലകൻ എൽകോ ഷട്ടോരി. എങ്കിലും ശുഭാപ്‌തി വിശ്വാസമുണ്ട്‌.‘ഞങ്ങൾക്ക്‌ മികച്ച സംഘമാണ്‌. മിടുക്കരായ വിദേശ കളിക്കാരെത്തി. ഒരുക്കം ആശിച്ചപോലെയായില്ല. കളിക്കാരിൽ പലരും പരിക്കിലാണ്‌. അൽപ്പം പിന്നിലാണ്‌ ഇപ്പോഴും. ഓടിയെത്തണം’ ഷട്ടോരി പറഞ്ഞു.

ആദ്യ മത്സരം എപ്പോഴും കടുപ്പമായിരിക്കും. വൻ പ്രതീക്ഷകളോടെയാണ്‌ ഇറങ്ങുക. അത്‌ കളിയുടെ ഭാഗമാണ്‌. എടികെയെ നേരിടാൻ തയ്യാറാണ്‌–- ഷട്ടോരി വ്യക്തമാക്കി.

കളിക്കാരുടെ പരിക്ക്‌ ആശങ്കയാണ്‌. ചില കളിക്കാർ പരിക്കുമായാണ്‌ എത്തിയത്‌. രാജു ഗെയ്‌ക്ക്‌വാദ്‌ പൂർണമായും ശാരീരികക്ഷമത വീണ്ടെടുത്തിട്ടില്ല. ടീം വിട്ടുപോയ എം എസ്‌ ജിതിൻ മികച്ച കളിക്കാരനായിരുന്നു. എന്നാൽ വളരെ ചെറുപ്പമാണ്‌ ജിതിൻ. ഉയരവും ശാരീരിക മികവില്ലാത്തതും പ്രതികൂല ഘടകമാണ്‌. എങ്കിലും മുന്നേറാൻ ജിതിന്‌ കഴിയും–- ഷട്ടോരി പറഞ്ഞു.


പ്രധാന വാർത്തകൾ
 Top