18 November Monday

ഡി മരിയക്ക്‌ ഇരട്ടഗോൾ

വെബ് ഡെസ്‌ക്‌Updated: Sunday Oct 20, 2019


പാരിസ്‌
സീസണിൽ ഗോളടി തുടരുന്ന ഏഞ്ചൽ ഡി മരിയയുടെ മികവിൽ ഫ്രഞ്ച്‌ ഫുട്‌ബോൾ ലീഗിൽ പിഎസ്‌ജിക്ക്‌ തകർപ്പൻ ജയം. നീസിനെ തകർത്തു (4–-1). ഡി മരിയ രണ്ടടിച്ചു. ഈ സീസണിലെ അർജന്റീനക്കാരന്റെ ഏഴാം ഗോളാണിത്‌.

കിലിയൻ എംബാപ്പെ, മൗറോ ഇക്കാർഡി എന്നിവർ ഓരോ ഗോളും നേടി. ഇഗ്‌നേഷ്യസ്‌ ഗാംഗോയാണ്‌ നീസിന്റെ ആശ്വാസഗോൾ കണ്ടെത്തിയത്‌. ലീഗിൽ പത്ത്‌ കളികളിൽനിന്ന്‌ 24 പോയിന്റുമായി ഒന്നാമത്‌ തുടരുകയാണ്‌ പിഎസ്‌ജി.
 


പ്രധാന വാർത്തകൾ
 Top