Deshabhimani

ദക്ഷിണാഫ്രിക്ക തകർന്നടിഞ്ഞു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 19, 2024, 10:54 PM | 0 min read


ഷാർജ
അഫ്‌ഗാനിസ്ഥാനെതിരായ ഏകദിന ക്രിക്കറ്റ്‌ മത്സരത്തിൽ ദക്ഷിണാഫ്രിക്ക തകർന്നടിഞ്ഞു. ആറ്‌ വിക്കറ്റ്‌  ജയത്തോടെ അഫ്‌ഗാൻ ആദ്യജയം കുറിച്ചു. ആദ്യം ബാറ്റെടുത്ത ദക്ഷിണാഫ്രിക്ക 33.3 ഓവറിൽ 106 റണ്ണിന്‌ പുറത്തായി. അഫ്‌ഗാൻ 26 ഓവറിൽ നാല്‌ വിക്കറ്റ്‌ നഷ്‌ടത്തിൽ 107 റണ്ണെടുത്ത്‌ ജയിച്ചു.

നാല്‌ വിക്കറ്റെടുത്ത പേസർ ഫസൽ ഹഖാണ്‌ കളിയിലെ താരം. ഈവർഷം അരങ്ങേറിയ പതിനെട്ടുകാരൻ സ്‌പിന്നർ അള്ള ഗസൻഫർ 10 ഓവറിൽ 20 റൺ വഴങ്ങി മൂന്നു വിക്കറ്റ്‌ സ്വന്തമാക്കി. റാഷിദ്‌ഖാനും രണ്ടെണ്ണം കിട്ടി. 10 ഓവറിൽ 36 റണ്ണെടുക്കുന്നതിനിടെ ഏഴ്‌ വിക്കറ്റ്‌ നഷ്‌ടപ്പെട്ട ആഫ്രിക്കയുടെ സ്‌കോർ 100 കടത്തിയത്‌ വിയാൻ മുൾഡറുടെ (52) അർധസെഞ്ചുറിയാണ്‌. തുടക്കത്തിൽ പതറിയ അഫ്‌ഗാനെ ഗുൽബദിൻ നെയ്‌ബും (34) അസ്‌മത്തുള്ള ഒമർസായിയും (25) ജയത്തിലേക്ക്‌ നയിച്ചു. മൂന്ന്‌ മത്സരപരമ്പരയിൽ രണ്ടാമത്തേത്‌ ഇന്ന്‌ വൈകിട്ട്‌ 5.30ന്‌ തുടങ്ങും.



deshabhimani section

Related News

0 comments
Sort by

Home