18 October Friday

ബയേൺ, സിറ്റി ജയിച്ചു; ടോട്ടനത്തിന്‌ സമനില

വെബ് ഡെസ്‌ക്‌Updated: Friday Sep 20, 2019

വിജയം ആഘോഷിക്കുന്ന ബയേൺ മ്യൂണിക്ക്‌ താരങ്ങൾ


ബെർലിൻ
ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ ബയേൺ മ്യൂണിക്കിനും മാഞ്ചസ്റ്റർ സിറ്റിക്കും തകർപ്പൻ ജയം. നിലവിലെ റണ്ണറപ്പായ ടോട്ടനം ഹോട്‌സ്‌പർ ഗ്രീക്ക്‌ ക്ലബ്‌ ഒളിമ്പ്യാകോസ്‌ എഫ്‌സിയോട്‌ സമനില വഴങ്ങി (2–-2).

സ്വന്തം തട്ടകത്തിൽ നടന്ന കളിയിൽ റെഡ്‌ സ്റ്റാർ ബെൽഗ്രാഡേയ്‌ക്കെതിരെ അനായാസമായിരുന്നു ബയേണിന്റെ ജയം (3–-0). കിങ്‌സ്‌ലി കൊമാനും റോബർട്‌ ലെവൻഡോവ്‌സ്‌കിയും തോമസ്‌ മുള്ളറുമാണ്‌ ജർമൻ ചാമ്പ്യൻമാർക്കായി ഗോൾ നേടിയത്‌. ഷാക്തറിനെതിരെ മൂന്ന്‌ ഗോളിനാണ്‌ സിറ്റിയുടെയും ജയം. എതിർതട്ടകത്തിൽ നടന്ന കളിയിൽ റിയാദ്‌ മെഹ്‌റെസ്‌, ഇകെ ഗുൺഡോഗൻ, ഗബ്രിയൽ ജെസ്യൂസ്‌ എന്നിവർ സിറ്റിക്കായി ലക്ഷ്യം കണ്ടു.

രണ്ട്‌ ഗോളിന്‌ മുന്നിൽനിന്ന ശേഷമാണ്‌ ഇംഗ്ലീഷ്‌ വമ്പൻമാരായ ടോട്ടനം ഒളിമ്പ്യാകോസിനേട്‌ സമനില വഴങ്ങിയത്‌. പെനൽറ്റിയിലൂടെ ഹാരി കെയ്‌നും ലൂക്കാസ്‌ മൗറയും തുടക്കത്തിലേ ഗോൾ നേടി ടോട്ടനത്തിന്‌ ഉശിരൻ തുടക്കം നൽകി. പത്ത്‌ മിനിറ്റിനിടെ രണ്ട്‌ ഗോളടിച്ച്‌ ആതിഥേയർ ടോട്ടനത്തെ തളച്ചു. ഡാനിയൽ പൊഡെൻസും മതേയു വാൽബുവേനയുമാണ്‌ ഒളിമ്പ്യാകോസിന്റെ സമനില ഗോളുകൾ കുറിച്ചത്‌.


പ്രധാന വാർത്തകൾ
 Top