18 October Friday
തലസ്ഥാനത്ത്‌ ഒക്‌ടോബർ 9ന്‌ സ്വീകരണം

പി വി സിന്ധുവിന്‌ 10 ലക്ഷം സമ്മാനം

വെബ് ഡെസ്‌ക്‌Updated: Friday Sep 20, 2019


തിരുവനന്തപുരം
ലോക ബാഡ്മിന്റൺ വനിതാ ചാമ്പ്യൻ പി വി സിന്ധുവിന് കേരള ഒളിമ്പിക് അസോസിയേഷൻ 10 ലക്ഷം രൂപ ക്യാഷ് അവാർഡ് നൽകി ആദരിക്കും. ഒക്‌ടോബർ ഒമ്പതിന് തിരുവനന്തപുരം ജിമ്മി ജോർജ്‌ ഇൻഡോർ സ്റ്റേഡിയത്തിൽ പകൽ 3.30ന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡ് സമ്മാനിക്കുമെന്ന് കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി സുനിൽകുമാർ, സെക്രട്ടറി എസ്‌ രാജീവ് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 

തലസ്ഥാനത്തെത്തുന്ന സിന്ധുവിന്‌ കായികതാരങ്ങളും കായികസംഘാടകരും ചേർന്ന് വിമാനത്താവളത്തിൽ സ്വീകരണം നൽകും. സെൻട്രൽ സ്‌റ്റേഡിയത്തിൽനിന്ന്‌ തുറന്ന ജീപ്പിൽ ഘോഷയാത്രയായി സിന്ധുവിനെ ജിമ്മി ജോർജ്‌ സ്‌റ്റേഡിയത്തിലേക്ക്‌ ആനയിക്കും.  കേരള ഒളിമ്പിക് അസോസിയേഷന്റെ ഓൺലൈൻ സ്‌പോർട്സ് ചാനലിന്റെയും വെബ്സൈറ്റിന്റെയും പ്രകാശനവും സ്വീകരണച്ചടങ്ങിൽ നടക്കും. കായികരംഗത്ത്‌ ആദ്യമായാണ്‌ ഒരു പ്രാദേശികഭാഷയിൽ ഒരു സമ്പൂർണ ഓൺലൈൻ സ്‌പോർട്‌സ്‌ ചാനൽ തുടങ്ങുന്നത്‌.

ഒളിമ്പിക്‌ അസോസിയേഷന്റെയും അംഗങ്ങളായിട്ടുള്ള കായികസംഘടനകളുടെയും വിവിധ പരിപാടികൾ ഉൾക്കൊള്ളുന്നതായിരിക്കും ഈ ചാനലെന്ന്‌ ഭാരവാഹികൾ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top