20 October Sunday

മൈതാനങ്ങൾ സ്‌ത്രീകൾക്കായി തുറക്കൂ: ഇറാനോട്‌ ഫിഫ

വെബ് ഡെസ്‌ക്‌Updated: Friday Sep 20, 2019

ഇറാൻ വനിതാ ആരാധകർ


സൂറിച്ച്‌
ഫുട്‌ബോൾ മത്സരങ്ങൾ കാണാൻ ഇറാനിൽ സ്‌ത്രീകളെ അനുവദിക്കണമെന്ന്‌ ഫിഫ പ്രസിഡന്റ്‌ ജിയാനി ഇൻഫാന്റിനോ. 1979നു ശേഷം ഇറാനിൽ പുരുഷ ഫുട്‌ബോൾ മത്സരങ്ങൾ കാണാൻ സ്‌ത്രീകൾക്ക്‌ വിലക്കാണ്‌. ‘ഫിഫയുടെ നയം വളരെ വ്യക്തമാണ്‌. ഇറാനിൽ ഫുട്‌ബോൾ കാണാൻ സ്‌ത്രീകളെ സ്‌റ്റേഡിയത്തിൽ പ്രവേശിപ്പിക്കണം. അടുത്ത മാസം കംബോഡിയക്കെതിരെ നടക്കുന്ന കളിയിൽ ശുഭകരമായ മാറ്റം ഉണ്ടാകുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. ഇത്‌ മാറ്റത്തിന്റെ സമയമാണ്‌‘‐ഇൻഫാന്റിനോ പറഞ്ഞു.

ഒക്‌ടോബർ പത്തിനാണ്‌ കംബോഡിയയുമായുള്ള ഇറാന്റെ ലോകകപ്പ്‌ യോഗ്യതാ മത്സരം. ഇറാനിലെ ഫുട്‌ബോൾ ആരാധികയായ സഹർ കൊദയരി കഴിഞ്ഞയാഴ്‌ച തീ കൊളുത്തി മരിച്ചിരുന്നു. നിയമം ലംഘിച്ച്‌ മത്സരം കാണാൻ ശ്രമിച്ചതിന്റെ പേരിൽ വിചാരണ നേരിടവേയാണ്‌ സഹർ ആത്മഹത്യ ചെയ്‌തത്‌. കഴിഞ്ഞ മാർച്ചിലാണ്‌ പുരുഷവേഷത്തിൽ മത്സരം കാണാൻ സഹർ സ്‌റ്റേഡിയത്തിൽ കടക്കാൻ ശ്രമിച്ചത്‌. സഹറിന്റെ മരണത്തോടുകൂടി ഇറാന്റെ നയത്തിനെതിരെ വ്യാപകമായ പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ്‌ സ്‌ത്രീകളെ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ ഫിഫ തലവൻ തന്നെ രംഗത്തുവന്നത്‌.


പ്രധാന വാർത്തകൾ
 Top