08 August Saturday

ലോകകപ്പ്‌ ഒത്തുകളി ആരോപണത്തിൽ അന്വേഷണം

വെബ് ഡെസ്‌ക്‌Updated: Saturday Jun 20, 2020


കൊളംബോ
ഇന്ത്യ ജേതാക്കളായ 2011ലെ ലോകകപ്പ്‌ ക്രിക്കറ്റ്‌ ഫൈനൽ ഒത്തുകളിച്ചതാണെന്ന ആരോപണത്തിൽ ശ്രീലങ്കൻ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. ജയിക്കാവുന്ന കളി ശ്രീലങ്ക ഇന്ത്യക്ക്‌ വിറ്റതായി അന്നത്തെ സ്‌പോർട്‌സ്‌ മന്ത്രി മഹിന്ദാനന്ത അലുത്തുഗാമേജാണ്‌ ആരോപണം ഉന്നയിച്ചത്‌.

കേന്ദ്ര കായികമന്ത്രാലയത്തിന്റെ വിജിലൻസ്‌ വിഭാഗമാണ്‌ അന്വേഷിക്കുക. രണ്ടാഴ്‌ച കൂടുമ്പോൾ സർക്കാരിന്‌ റിപ്പോർട്ട്‌ നൽകണമെന്ന്‌ സ്‌പോർട്‌സ്‌ മന്ത്രി ഡള്ളസ്‌ അലഹപെരുമ ആവശ്യപ്പെട്ടു. ഒത്തുകളി പരാമർശം അന്നത്തെ ക്യാപ്‌റ്റൻ കുമാര സംഗക്കാരയും ഫൈനലിൽ സെഞ്ചുറി നേടിയ മഹേല ജയവർധനെയും തള്ളി. ഇന്ത്യ ആറ്‌ വിക്കറ്റിനാണ്‌ ജയിച്ചത്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top