12 November Tuesday

ഒടുവിൽ പന്ത‌്

വെബ് ഡെസ്‌ക്‌Updated: Thursday Jun 20, 2019


ലണ്ടൻ
ശിഖർ ധവാന‌് പകരക്കാരനായി ഋഷഭ‌് പന്ത‌് ടീമിലുൾപ്പെട്ടത‌് അപ്രതീക്ഷിതമായിരുന്നില്ല. ലോകകപ്പ‌് ടീം പ്രഖ്യാപിക്കുമ്പോൾത്തന്നെ പന്തിന‌് വേണ്ടി മുൻ താരങ്ങൾ രംഗത്തെത്തിയിരുന്നു. പന്തിനെ മറികടന്ന‌് വിജയ‌് ശങ്കറും ദിനേശ‌് കാർത്തികും ടീമിലുൾപ്പെട്ടതിന‌് വിമർശമുയരുകയും ചെയ‌്തു. ധവാന്റെ പരിക്കിലൂടെയാണെങ്കിലും പന്തിന‌് ഒടുവിൽ അവസരം കിട്ടിയിരിക്കുകയാണ‌്. സാധ്യതാ പട്ടികയിലുണ്ടായിരുന്ന അമ്പാട്ടി റായുഡിവിനെ മറികടന്നാണ‌് ഈ ഇരുപത്തൊന്നുകാരൻ ടീമിലെത്തിയ‌ത‌്.
ഇടംകൈയൻ ബാറ്റ‌്സ‌്മാനാണെന്നതാണ‌് പന്തിനുള്ള അനുകൂല ഘടകം. രവീന്ദ്ര ജഡേജ കഴിഞ്ഞാൽ ടീമിൽ മറ്റ‌് ഇടംകൈയൻ ബാറ്റ‌്സ‌്ൻമാരില്ല. സ‌്പിന്നർ കുൽദീപ‌് യാദവാണ‌് മറ്റൊരു ഇടംകൈയൻ.

അഞ്ച‌് ഏകദിനമാണ‌് പന്ത‌് ഇതുവരെ കളിച്ചത‌്. നാല‌് ഇന്നിങ‌്സിൽ 93 റൺ നേടി. 23.25 ആണ‌് ബാറ്റിങ‌് ശരാശരി. പ്രഹരശേഷി 130.8ഉം. മധ്യനിരയിൽ കളിക്കാനുള്ള അവസരം കിട്ടിയേക്കും ഈ വിക്കറ്റ‌് കീപ്പർ ബാറ്റ‌്സ‌്മാന‌്. ശനിയാഴ‌്ച അഫ‌്ഗാനിസ്ഥാനുമായിട്ടാണ‌് ഇന്ത്യയുടെ അടുത്ത മത്സരം.


പ്രധാന വാർത്തകൾ
 Top